രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ, ഒട്ടേറെ പ്രത്യേകതകളാണ് ഈ ബജറ്റിനോട് അനുബന്ധിച്ച് ഉള്ളത്

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ, ഒട്ടേറെ പ്രത്യേകതകളാണ് ഈ ബജറ്റിനോട് അനുബന്ധിച്ച് പറയാനുള്ളത്
ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രത്തിലിടം നേടും. ബജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയെന്ന മാറ്റിയെഴുതാനാകാത്ത റെക്കാഡും നിര്‍മലയുടെ പേരിലാകും.തീർന്നില്ല ,വേറൊരു ചരിത്ര കൗതുകം കൂടി ഈ ബജറ്റിനുണ്ട്. ഇന്ത്യാമഹാരാജ്യം ബജറ്റ് കണ്ടുതുടങ്ങിയിട്ട് 150 വര്‍ഷമാകുന്നുവെന്ന മഹത്തരമായ കൗതുകം...അത് അവതരിപ്പിക്കുന്നത് നിര്‍മല സീതാരാമന്‍ എന്ന വനിതയും..
ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ വച്ചു.
നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത്. നിലവിലെ തളര്‍ച്ച താല്‍ക്കാലികമാണെന്നും ധനക്കമ്മി കുറഞ്ഞ് വരികയാണെന്നും സര്‍വേ അവകാശപ്പെടുന്നു. വിദേശ നിക്ഷേപം കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കും.
നടപ്പു വര്‍ഷം എണ്ണവില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും സാമ്പത്തിക സര്‍വേ പറയുന്നു.
സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആദ്യം രാജ്യസഭയിലാണ് വച്ചത്. കടുത്ത തൊഴില്‍ നഷ്ടവും പണപ്പെരുപ്പവും അടക്കം ഇപ്പോഴത്തെ തളര്‍ച്ചകള്‍ താല്‍കാലിമാണെന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത് മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യനാണ്
ജനുവരി - മാർച്ച് മാസങ്ങളിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് നടന്നതും സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു എന്ന് റിപ്പോർട്ട് വിലയിരുത്തി . കാര്‍ഷിക മത്സ്യബന്ധന രംഗത്ത് വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യവും സര്‍വേ റിപ്പോര്‍ട്ട് പ്രകടമാക്കുന്നുണ്ട്.വാണിജ്യമേഖലയിലെ പ്രശ്നങ്ങൾ കയറ്റുമതിയെ ദോഷമായി ബാധിക്കാനും ഇടയുണ്ട് എന്ന ആശങ്കയും സർവ്വേ പങ്ക് വെക്കുന്നു.
2017-18 സാമ്പത്തിക വര്‍ഷം 5 ശതമാനമായിരുന്ന വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.9 ശതമാനമായി തകിടം മറിഞ്ഞു. 2019 സാമ്പത്തിക വർഷത്തിൽ പൊതു ധനക്കമ്മി 5.8 ശതമാനമായി കുറഞ്ഞു. ഏഴ് ശതമാനമാണ് ഇക്കൊല്ലം കണക്കാക്കുന്ന വളര്‍ച്ച.
2025ഓടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനായി ഓരോ വര്‍ഷവും എട്ട് ശതമാനം വളര്‍ച്ച കൈവരിക്കണം എന്ന് സര്‍വെ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.4% ആയിരുന്ന ധനക്കമ്മി നടപ്പു സാമ്പത്തിക വര്‍ഷം 5.8 % ആയി കുറഞ്ഞു . ഇക്കൊല്ലം അവസാനത്തോടെ എണ്ണവിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയും സാമ്പത്തിക സര്‍വെ പങ്കുവെക്കുന്നുണ്ട്.
2020 സാമ്പത്തിക വർഷത്തിൽ ആഭ്യന്ത്ര ഉത്പാദനം (ജിഡിപി) ഏഴ് ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ സമ്പത് വ്യവസ്ഥയെ സാരമായി ബാധിച്ചു. തൊഴിൽ, നിക്ഷേപം എന്നിവക്ക് മുൻഗണന നൽകുമെന്നാണ് സൂചന. ഇന്ധനവില കുറയാനുള്ള സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
വിദേശ നിക്ഷേപങ്ങൾക്ക് മേൽ ഇപ്പോഴുള്ള കടുത്ത നിയന്ത്രണങ്ങൾ മാറ്റാനുള്ള സാധ്യതയുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ജിഎസ്ടി, വളർച്ചയിലെ മെല്ലെപ്പോക്ക്, കാർഷിക പദ്ധതികൾ എന്നിവ സാമ്പത്തിക രംഗത്തിന് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. നിക്ഷേപങ്ങൾ കൂടുതൽ രാജ്യത്തേക്ക് വരുന്നത് വഴി കൂടുതൽ പുതിയ തൊഴിലവസരങ്ങൾ സൃഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും രാജ്യത്തിന്‍റെ വളര്‍ച്ച നിരക്കില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയതുമായ സാഹചര്യത്തിലാണ് സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്
https://www.facebook.com/Malayalivartha


























