Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബറാക് ഒബാമയുടെ സന്ദര്‍ശനം,കര്‍ശന നിര്‍ദ്ദേശങ്ങളുമായി അമേരിക്ക, പറ്റില്ലെന്ന് ഇന്ത്യ

18 JANUARY 2015 10:04 AM IST
മലയാളി വാര്‍ത്ത.

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ എത്തുമ്പോള്‍ കൂടെ സുരക്ഷാ നിയമങ്ങളും. ഇന്ത്യയുടെ അഥിതിയായി റിപ്പബ്ലിക് പരേഡ് കാണാനെത്തുന്ന ഒബാമയ്ക്കുവേണ്ടി അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് നിയന്ത്രണങ്ങളുമായി ഇന്ത്യയെ സമീപിച്ചത്.
റിപ്പബ്ലിക് പരേഡ് നടക്കുന്ന രാജ്പഥില്‍ സുരക്ഷ കണക്കിലെടുത്ത് അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ വ്യോമഗതാഗതം നിരോധിക്കണമെന്ന യു.എസ് സുരക്ഷാ ഏജന്‍സികളുടെ ആവശ്യം ഇന്ത്യ തള്ളി.
പരേഡില്‍ 18 യുദ്ധവിമാനങ്ങളും പത്ത് ഹെലികോപ്ടറുകളും പങ്കെടുക്കുന്നതിനാല്‍ വ്യോമമേഖല നിരോധിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 60 മീറ്റര്‍ മുതല്‍ 300 മീറ്റര്‍ വരെ ഉയരത്തിലാണ് വിമാനങ്ങളും കോപ്ടറുകളും പറക്കുക. കൂടാതെ നേവിയുടെ ആദ്യത്തെ സൂപ്പര്‍ സോണിക് യുദ്ധ വിമാനങ്ങളായ മിഗ് 29 കെ, സുഖോയ് 30 എം.കെ.ഐ, ജാഗ്വാര്‍ വിമാനങ്ങള്‍ എന്നിവയും പരേഡില്‍ പങ്കെടുക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഉത്തരേന്ത്യയിലെ വിവിധ എയര്‍ബേസുകളില്‍ നിന്ന് പറന്നുയര്‍ന്ന് രാജ്പഥിന് മുകളിലെത്തുകയാണ് ചെയ്യുന്നത്.
ഇതാദ്യമായല്ല അമേരിക്ക ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. ഒബാമ ഇന്ത്യ ഗേറ്റിനു സമീപത്തേക്ക് അമേരിക്കന്‍ വാഹനത്തില്‍ എത്തണമെന്ന നിബന്ധന അമേരിക്കന്‍ രഹസ്യ സര്‍വിസ് നേരത്തെ ഇന്ത്യയെ അറിയിച്ചിരുന്നു. രാഷ്ട്രപതി ഭവനില്‍നിന്ന് രാജ്പഥിലൂടെ ഇന്ത്യാ ഗേറ്റിനടുത്തെ പ്രത്യേക വേദിയിലേക്ക് രാഷ്ട്രപതിക്കൊപ്പം മുഖ്യാതിഥി എത്തുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ പ്രണബ് മുഖര്‍ജിക്കൊപ്പം അതേ കാറില്‍ ബറാക് ഒബാമയ്ക്ക് സഞ്ചരിക്കാനാവില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ നിലപാട്. ഒന്നുകില്‍ രണ്ടു കാറുകളിലായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഒബാമയും പ്രത്യേക വേദിയിലേക്ക് എത്താം. അതല്ലെങ്കില്‍, അമേരിക്കന്‍ പതാകയുള്ള പ്രസിഡന്റിന്റെ കാറില്‍ രാഷ്ട്രപതിയും കയറണം. അമേരിക്കയില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കുന്ന പ്രസിഡന്റി കാറിലാണ് എവിടെപ്പോയാലും യു.എസ് പ്രസിഡന്റ് യാത്ര ചെയ്യുന്നതെന്നാണ് ഇതിന് അമേരിക്ക പറയുന്ന ന്യായം.
എന്തയാലും ഇന്ത്യ അമേരിക്കയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൊടുക്കാന്‍ തയ്യാറല്ലന്ന് വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിന പരേഡിന് മാത്രമാണ് രാജ്പഥില്‍ വ്യോമനിരോധനത്തിന് ഇളവ് നല്‍കുന്നത്. ഇരട്ട എഞ്ചിനുള്ള സൈനിക വിമാനങ്ങളും ഹെലികോപ്ടറുകളും മാത്രമാണ് അപ്പോള്‍ രാജ്പഥിന് മുകളിലൂടെ പറക്കുക. പത്തു മിനിട്ടിനുള്ളില്‍ പരേഡ് പൂര്‍ത്തിയാക്കി വിമാനങ്ങള്‍ മടങ്ങുകയും ചെയ്യും. രാഷ്ട്രപതി ഭവന്‍, പ്രധാനമന്ത്രിയുടെ വസതി, സൗത്ത്, നോര്‍ത്ത് ബ്ലോക്കുകളും മറ്റ് പ്രധാന സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ ശേഷിക്കുന്ന കാലം ഇവിടെ വ്യോമഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends