കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കാഷ്മീരിലെ ഷോപിയാനിലാണ് ഇന്ന് രാവിലെ മുതല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇപ്പോഴും മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരില്‍ നാലുപേരെ വധിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ജയ്‌ഷെ മുഹമ്മദാണെന്ന് വ്യക്തമായതായും അദ്ദേഹം ലോക്‌സഭയോട് വെളിപ്പെടുത്തി.
ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ സിആര്‍പിഎഫ് വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ചാവേര്‍ ആയിരുന്നു. ഇയാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റുള്ള മൂന്നുപേരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ അന്വേഷണം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























