ഒരു പുതിയ ഇന്ത്യ ലക്ഷ്യം; നിക്ഷേപത്തിലൂടെ തൊഴില്‍ വര്‍ദ്ധിപ്പിക്കും; പശ്ചാത്തല മേഖലയിലും ഡിജിറ്റല്‍ സാമ്പത്തിക മേഖലയിലും കൂടുതല്‍ നിക്ഷേപം കൊണ്ടുവരും; രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും പങ്കുവച്ചാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്. സാമ്പത്തിക അച്ചടക്കമായിരുന്നു കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കരുത്തെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
സാധാരാണയായി ധനമന്ത്രിമാർ ബഡ്ജറ്റ് രേഖകൾ തുകലിനാൽ നിർമ്മിച്ച ബ്രീഫ്‌കേസിലാണ് കൊണ്ട് വരുന്നത്. തലമുറകളുടെ ഈ ആചാരം ധനമന്ത്രി ഒഴിവാക്കി. ധനമന്ത്രാലയത്തിൽ നിന്നും ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാനായി അദ്ദേഹത്തിന്റ ഔദ്യോഗിക വസതിയിലേക്ക് ചുവന്ന പട്ടിൽ പൊതിഞ്ഞാണ് ബഡ്ജറ്റ് രേഖകൾ നിർമല സീതാരാമൻ കൊണ്ട് പോയത്.
ഒരു പുതിയ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിൽ പറഞ്ഞു. പുതിയ ഇന്ത്യക്കായി പത്ത് ലക്ഷ്യങ്ങളാണ് ഉള്ളത്. സാമ്ബത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. നിക്ഷേപത്തിലൂടെ തൊഴില്‍ വര്‍ദ്ധിപ്പിക്കും. പശ്ചാത്തല മേഖലയിലും ഡിജിറ്റല്‍ സാമ്ബത്തിക മേഖലയിലും കൂടുതല്‍ നിക്ഷേപം കൊണ്ടുവരും. ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഈ ബജറ്റിനെ ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ബജറ്റില്‍ നികുതി ഇളവ് പ്രതീക്ഷിക്കുന്നതായി സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.
രാജ്യം നേരിടുന്ന സാമ്ബത്തിക മാന്ദ്യമടക്കമുള്ള വലിയ വെല്ലുവിളികളാണ് മോദി സര്‍ക്കാരിന് മറികടക്കാനുള്ളത്. ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ വാണിജ്യ മേഖലയിലുള്ളവര്‍.
വന്‍ കുതിപ്പിനൊരുങ്ങി ഗതാഗത മേഖല, രാജ്യം മുഴുവന്‍ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍ കാര്‍ഡ്, റെയില്‍വേയില്‍ പി.പി.പി മോഡല്‍ നടപ്പിലാക്കും, വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും, ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ബഡ്ജറ്റ്, ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കും, രണ്ടാം ഘട്ടത്തിന് 10,000 കോടി രൂപയുടെ പദ്ധതി, ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം സ്വീകരിക്കും, രാജ്യത്തെ ഗതാഗതമാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും, ചരക്ക് ഗതാഗതത്തിന് ജലമാര്‍ഗം കൂടുതല്‍ ഉപയോഗിക്കും, ഗംഗയിലൂടെയുള്ള ഗതാഗതം നാലിരട്ടിയാക്കും,
https://www.facebook.com/Malayalivartha


























