പ്രിൻസിപ്പൽ അദ്ധ്യാപികയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു; എക്സ്ട്രാ ക്ലാസ്സെടുക്കാൻ വിളിപ്പിച്ചാണ് പീഡനം

ദില്ലി ജസോലയിലെ സ്കൂളിൽ പ്രിൻസിപ്പൽ അധ്യാപികയെ പീഡിപ്പിച്ചു. 27-കാരിയായ അധ്യാപികയുടെ പരാതിയിൽ പ്രിന്‍സിപ്പള്‍ രാകേഷ് ശര്‍മയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യ്തു.
2017-ലാണ് സംഭവം. സ്കൂൾ സമയം കഴിഞ്ഞിട്ടും ടീച്ചറിനെ എക്സ്ട്രാ ക്ലാസ് എടുക്കാൻ വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. പ്രധാന അധ്യാപകൻറെ നിർദേശ പ്രകാരം പ്രിൻസിപ്പൽ റൂമിലെത്തിയ അധ്യാപികയ്ക്ക് ഉറക്കഗുളിക കലര്‍ത്തിയ ശീതളപാനീയം നല്‍കി. അബോധവസ്ഥയിൽ ആയ യുവതിയെ പീഡിപ്പിച്ചു. മാത്രമല്ല പീഡന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രിന്‍സിപ്പള്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയപ്പെടുന്നു. വിഹാർ പോലീസ് സ്റ്റേഷനിലാണ് ടീച്ചർ പരാതി നൽകിയത്. രണ്ടു വനിത ടീച്ചർമാറും ഇതിനു കൂട്ട് നിൽക്കുക ഉണ്ടായി എന്നു പരാതിയിൽ പറയുന്നു. പീഡനത്തിൽ ഗർഭിണിയായ യുവതിയെ കുട്ടിയെ നശിപ്പിക്കാൻ പ്രേരിപ്പിച്ചതായും എഫ് ഐ ആറിൽ പറയുന്നു.
https://www.facebook.com/Malayalivartha


























