റോഡ് പണി ശരിയായില്ല എൻജിനീയറെ ചെളി വാരിയൊഴിച്ചു എം എൽ എയുടെ പ്രതിഷേധ പ്രകടനം; ഒടുവിൽ എം എൽയെ പോലീസ് അറസ്റ്റ് ചെയ്തു

റോഡ് പണി നേരയാകാത്തതിനാൽ എൻജിനീയറെ ചെളി വെള്ളം ഒഴിച്ച കോൺഗ്രസ് എംഎൽഎ നിതേഷ് റാണെയും അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈ-ഗോവ ദേശീയപാതയുടെ അപകടകരമായ അവസ്ഥയിൽ പ്രതിഷേധിച്ചതാണ് അതിരു കടന്നത്. പ്രകാഷ് ഷേദ്കർ എന്ന എൻജിനീയറാണ് ആക്രമണത്തിനിരയായത്. നിതേഷ് റാണയും അനുയായികളും കങ്കാവ്‍ലിയിലെ റോഡ് സന്ദർശിക്കുന്നതിനിടെയാണ് സംഭവം. മഴയിൽ റോഡ് തകർന്നിരുന്നു ഇത് പരിശോധിക്കാൻ എത്തിയ എം എൽയും സംഘവും മൂന്നു ബക്കറ്റുകളും കെട്ടിയിടാൻ കയറുമായുമാണ് എത്തിയിരുന്നത്. എൻജിനീയറെ കണ്ടയുടൻ അയാളെ ഉപദ്രവിക്കുവാൻ നിതേഷ് ആഹ്വാനം ചെയ്യുകയുണ്ടായി. ചെളി വാരിയെറിയുകയും ഒപ്പമുള്ളവർ മർദിക്കുകയും ചെയ്തു. ശേഷം ഇദ്ദേഹത്തെ കെട്ടിയിട്ടു.
തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. എന്നാൽ തന്നെ അറസ്റ്റ് ചെയ്യുന്നെങ്കിൽ റോഡ് പണിയിൽ വീഴ്ച വരുത്തിയവരെയും അറസ്റ്റ് ചെയ്യണമെന്ന നിതേഷിന്റെ ആവശ്യത്തെ പോലീസ് നിഷേധിച്ചു. മാപ്പു പറയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കൊങ്കണിൽ കഴിഞ്ഞ ദിവസം അണക്കെട്ടു തകരാൻ കാരണമായതെന്നും ഇയാൾ വാദിച്ചു. ഇത്തരത്തിലെ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്നും നിതേഷ് പറഞ്ഞു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും നിലവിൽ എൻഡിഎ രാജ്യസഭാംഗവുമായ നാരായൺ റാണെയുടെ മകനാണ് നിതേഷ്.
https://www.facebook.com/Malayalivartha


























