നിരന്തരം ഭീഷണി വന്നതോടെ പശ്ഛിമബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കൊത്തയില്‍ നടത്താനിരുന്ന ബീഫ് ഫെസ്റ്റിവല്‍ സംഘാടകര്‍ ഒഴിവാക്കി. പരിപാടിക്ക് പൂര്‍ണ പിന്തുണ അറിയിച്ചിരുന്നവര്‍ കണ്ടംവഴി ഓടി.

നിരന്തരം ഭീഷണി വന്നതോടെ പശ്ഛിമബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കൊത്തയില്‍ നടത്താനിരുന്ന ബീഫ് ഫെസ്റ്റിവല്‍ സംഘാടകര്‍ ഒഴിവാക്കി. പരിപാടിക്ക് പൂര്‍ണ പിന്തുണ അറിയിച്ചിരുന്നവര്‍ കണ്ടംവഴി ഓടി. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ പലരും ശ്രമിക്കുന്നെന്ന് ഉറപ്പായതോടെയാണ് തങ്ങള്‍ പിന്‍മാറിയതെന്ന് ഇവര്‍ അറിയിച്ചു. ദി ആക്‌സിഡന്റല്‍ നോട്ട് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. കാര്യങ്ങള്‍ കൈവിട്ടുപോയി, പ്രധാന സംഘാടകനായ അര്‍ജ്ജുന് 300 ലേറെ ഭീഷണി കോളുകളാണ് ലഭിച്ചത്. പങ്കെടുക്കാനെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് പിന്‍വാങ്ങിയത്. മുന്‍പ് ഉണ്ടായിരുന്ന രാഷ്ട്രീയ അന്തരീക്ഷമല്ല ഇപ്പോള്‍ കൊല്‍ക്കത്തയിലുള്ളതെന്നും സംഘാടകര്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഫെസ്റ്റ് നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് മനസ്സിലായപ്പോഴാണ് മാറ്റിവെച്ചത്. കൊല്‍ക്കത്ത ബീഫ് ഫെസ്റ്റിന്റെ പേര് ഭീഷണികളെ തുടര്‍ന്ന് ബീപ് ഫെസ്റ്റ് എന്നാക്കിയിരുന്നു. സി.പി.എമ്മിനും ഇടത്പക്ഷത്തിനും ശക്തി ക്ഷയിച്ചതോടെയാണ് കൊല്‍ക്കത്തയില്‍ മാറ്റങ്ങള്‍ വന്നതെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മുമ്പ് സി.പി.എമ്മിലുണ്ടായിരുന്നവരാണ് ഇപ്പോള്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പശുവിനെ കൊല്ലുന്നു എന്ന വ്യാജേന ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ബീഫ് ഫെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്.
കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്താണ് ബീഫിന്റെ പേരില്‍ അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. അന്ന് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബീഫ് ഫെസ്റ്റ് നടത്തിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ സ്വീകരിച്ചത്. നാവികസേനാ വിമാനത്താവളത്തിന് പുറത്തായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബീഫ് ഫെസ്റ്റ് നടത്തി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു പ്രതിഷേധം. ബീഫ് പാചകം ചെയ്യാന്‍ തുടങ്ങുന്നതി മുന്‍പ് തന്നെ പൊലീസെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥി സൂരജിനെ മദ്രാസ് ഐ.ഐ.ടിയില്‍ വെച്ച് മര്‍ദ്ദിച്ചിരുന്നു. ബീഫ് കഴിച്ച് പ്രതിഷേധിച്ചതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഐ.ഐ.ടി ഡയറക്ടറുമായി വിദ്യാര്‍ഥികള്‍ നടത്തിയ ചര്‍ച്ചയില്‍ സൂരജിന്റെ ചികിത്സാച്ചെലവുകള്‍ അധികൃതര്‍ ഏറ്റെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിരുന്നു. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരുന്നു. അതോടൊപ്പം തന്നെ കെ.എസ്.യു പ്രവര്‍ത്തകര്‍ എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ബീഫ് കഴിച്ച് പ്രതിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























