രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റോടെ ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജീവിതം പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റോടെ ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജീവിതം പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ വാക്കുകൾ ഇങ്ങനെ ;'ഇന്ത്യയിലെ മധ്യവര്‍ഗ്ഗം ഈ ബജറ്റോടെ പുരോഗതിയിലേക്ക് പോകും. വികസന പദ്ധതികളും ത്വരിതഗതിയിലാകും. നികുതി ഘടന ലഘൂകരിക്കപ്പെടുകയും അടിസ്ഥാനസൗകര്യം ആധുനികവത്കരിക്കപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തും. മത്രമല്ല രാജ്യത്തെ സ്ത്രീകളുടെ പ്രാതിനിധ്യവും കൂട്ടും". ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ് ബജറ്റെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. "അവര്‍ പുതിയ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആണെന്ന മാത്രം. ഒന്നും പുതുതായില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു പുതിയ പദ്ധതി പോലുമില്ല", കോണ്‍ഗ്രസ്സ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
പുതിയ ഇന്ത്യക്കായുള്ള സ്വപ്നങ്ങളും കർമ്മ പദ്ധതികളുമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്ര് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ആദ്യ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് നിർമ്മല സീതാരാമൻ ബഡ്ജറ്റ് പ്രസംഗം തുടങ്ങിയത്
2014 ഓടെ ഇന്ത്യയിലെ എല്ലാ കുടുംബങ്ങളിലും വൈദ്യുതി, തൊഴിൽ നിയമങ്ങളിൽ പരിഷ്‌കാരം, ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തി ബഹിരാകാശ വകുപ്പിന്റെ കീഴിൽ പ്രത്യേക വാണിജ്യ കമ്പനി, 2022 നകം 1.95 കോടി ഭവനനിർമ്മാണം, ജലപാതകളുടെയും റോഡുകളുടെയും വികസനം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം, കൃഷി പ്രോത്സാഹിപ്പിക്കാനായി സീറോ ബഡ്ജറ്റ് ഫാമിംഗ് 2014 ഓടെ എല്ലാ വീട്ടിലും കുടിവെള്ളം, മത്സ്യമേഖലയുടെ ആധുനീകരണത്തിന് നടപടി, ഗ്രാമീണ വ്യവസായങ്ങൾക്ക് പ്രോത്സാഹനം, രാജ്യത്തെ ഒരൊറ്റ പവർ ഗ്രിഡ് ആക്കുക തുടങ്ങിയവയും നിർമ്മല അവതരിപ്പിച്ച ബഡ്ജറ്രിൽ ഇടം നേടിയിട്ടുണ്ട്.
പെട്രോൾ, ഡീസൽ, സ്വർണം, ഇറക്കുമതി ചെയ്ത പുസ്തകങ്ങൾ, ആട്ടോ പാർട്സ്, മെറ്റൽ ഫിറ്റിംഗ്സ്, ഡിജിറ്റൽ, ക്യാമറ, കശുവണ്ടി, ടൈൽസ്, സിന്തറ്റിക് റബ്ബർ, ഒപ്റ്റിക്കൽ ഫൈബർ കേബിൾ, സിസിടിവി കാമറ, ഐ.പി കാമറ, ഡിജിറ്റൽ ആൻഡ് നെറ്റ് വർക്ക്, വീഡിയോ റെക്കോർഡേഴ്സ്, സിഗരറ്റ്, പി.വി.സി പൈപ്പ്, മാർബിൾ സ്ലാബ്സ്, വിനൈൽ ഫളോറിംഗ്, ഫർണിച്ചർ മൗണ്ടിംഗ് എന്നിവക്കെല്ലാം വില കൂടും.
അതേസമയം ഇലട്രോണിക് അപ്ലൈൻസ്,ഇലട്രോണിക് വാഹനങ്ങൾ എന്നിവക്ക് വില കുറയും. ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങിയാൽ, 1.5 ലക്ഷം രൂപ വരെ ആദായ നികുതിയിൽ ഇളവ് ലഭിക്കുമെന്നും കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ട്. മലിനീകരണ രഹിത, ഇലക്ട്രോണിക് വാഹനങ്ങളുടെ വിൽപന കൂട്ടാനുദ്ദേശിച്ചാണ് നീക്കം. പണമിടപാട് കുറയ്ക്കാനും കേന്ദ്ര ബഡ്ജറ്റ് ലക്ഷ്യമിടുന്നുണ്ട്. 1 കോടി രൂപ വരെ ബാങ്ക് വഴി പണമായി ഇടപാട് നടത്തിയാൽ അതിന് 2 ശതമാനം ടി.ഡി.എസ് ചുമത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ കൂട്ടാനാണ് കേന്ദ്രസർക്കാരിന്റെ പുതിയ പ്രഖ്യാപനം.
https://www.facebook.com/Malayalivartha


























