ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോൾ

രാജീവ് ഗാന്ധി വധ കേസിൽ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് മുപ്പതു ദിവസത്തേക്ക് പരോൾ അനുവദിച്ചു. മകളുടെ വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാനാണ് മദ്രാസ് ഹൈ കോടതി നളിനിക്ക് പരോൾ അനുവദിച്ചത്. മകളുടെ വിവാഹ ആവശ്യങ്ങൾക്കായി പരോൾ അനുവദിക്കണമെന്ന് കഴിഞ്ഞ ഏപ്രിലിലായിരുന്നു ഹർജി നൽകിയിരുന്നത്. 27 വർഷമായി നളിനി ജയിലിലാണ്. ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിയുന്ന വ്യക്തി കൂടിയാണ് നളിനി. 2016 ല്‍ പിതാവിന്‍റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിട്ടുള്ളത്. 1991 മെയ് ഇരുപത്തിയൊന്നിനു തമിഴ് നാട്ടിലെ ഒരു റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് ചാവേറക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. വധത്തിനു പിന്നിൽ പ്രവർത്തിച്ച എൽ റ്റി റ്റി ഇ അംഗമായ നളിനി ജീവ പര്യന്തം ശിക്ഷിക്കപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha


























