ഒടുവിൽ രാഹുൽ ഗാന്ധി ആ സത്യം തിരിച്ചറിഞ്ഞു..... രാഹുൽ ജി തിരിച്ചറിഞ്ഞ ആ വസ്തുത ഇതാണ്.

ലോകസഭാ തിരഞ്ഞെടുപ്പിലേറ്റ കോൺഗ്രസിന്റെ കനത്ത പരാജയതേക്കാളും രാഹുൽ ഗാന്ധിയെ തളർത്തിയത് അമേഠിയിലെ തന്റെ തോൽവിയായിരുന്നു. രാഹുൽ ഗാന്ധിയുടെ കുടുംബ മണ്ഡലമെന്ന പേരുകേട്ട അമേഠിയെ നഷ്ടപെടുത്തിയതിന്റെ ദുഃഖം നന്നായി അലട്ടുന്നുണ്ട് അദ്ദേഹത്തെ .കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത സിറ്റിങ്ങ് സീറ്റായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ തോറ്റതിന്, അല്ലെങ്കില്‍ രാഹുലിനെ തോല്‍പ്പിച്ചതിന് അമേഠിക്കാര്‍ക്ക് വ്യക്തമായ കാരണങ്ങള്‍ പറയാനുണ്ട് .അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അമേഠിയിലെ പരാജയത്തിന് ശേഷം കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തി.
അമേഠിയിൽ കോൺഗ്രസിന്റെ വിശകലന യോഗത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി എത്തിയത്. തോൽവിക്ക് ശേഷം ആദ്യമായി അമേഠിയിലെത്തിയ രാഹുൽ ഗാന്ധി അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി.മണ്ഡലത്തിലെ വികസന മുരടിപ്പും സാധാരണക്കാർക്ക് സമീപിക്കാൻ കഴിയാത്തയാളാണെന്ന പ്രതീതിയും അമേഠിയിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തങ്ങളുടെ ജനപ്രതിനിധി അപ്രാപ്യനാണെന്ന തോന്നൽ സാധാരണക്കാരിലുണ്ടായി. പാർട്ടിയിലെ തന്നെ ഒരു വിഭാഗം നേതാക്കൾ ഈ പ്രചാരണത്തിന് ആക്കം കൂട്ടി. എടുത്തു പറയാവുന്ന വികസന നേട്ടങ്ങളൊന്നും മണ്ഡലത്തിലില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.2014 ലെ
തോൽവിക്ക് ശേഷം സ്മൃതി ഇറാനി മണ്ഡലത്തിൽ സജീവമായതുപോലെ രാഹുലും അമേഠിയിലുണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്തി അറിയിക്കാൻ ഒരു സംവിധാനം അമേഠിയിലുണ്ടാകണമെന്ന് രാഹുൽ നിർദ്ദേശിച്ചതായാണ് വിവരം. അമേഠിയിലെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും, വീട്ടിലെത്തിയ തോന്നലാണുണ്ടായതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. അദ്ദേഹത്തോടൊപ്പം അമേഠിയിലെ പ്രതിനിധി ചന്ദ്രകാന്ത് ദുബേ, ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മിശ്ര എന്നിവരും രാജിവച്ചിരുന്നു.
കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയിൽ 52,000ത്തിലധികം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി പരാജയപ്പെട്ടത്. ബി.ജെ.പിയുടെ സ്മൃതി ഇറാനിയാണ് രാഹുലിനെ വീഴ്ത്തിയത്.2014 ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തില്‍ തന്നെ വീണ്ടും മത്സരിച്ച്, അന്ന് തന്നെ പരാജയപ്പെടുത്തിയ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ചാണ് സ്മൃതി തിളക്കുള്ള വിജയം നേടിയിരിക്കുന്നത്. 2014 ൽ ഒരു ലക്ഷം വോട്ടിന് രാഹുലിനോട് തോറ്റെങ്കിലും സ്മൃതി ഇറാനി തളര്‍ന്നില്ല. പകരം കേന്ദ്രമന്ത്രിയായ സ്മൃതി തുടര്‍ച്ചയായി അമേഠിയിലെത്തി. മണ്ഡലത്തിന്‍റെ ജനപ്രതിനിധി താനാണെന്ന് തോന്നിപ്പിക്കും വിധം അമേഠിയിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. മണ്ഡലത്തിന്‍റെ വികസനമില്ലായ്മ ചര്‍ച്ചയാക്കി. ഒത്ത എതിരാളിയെന്ന പ്രതീതി സൃഷ്ടിച്ച് അമേഠിയിലും പുറത്തും രാഹുൽ ഗാന്ധിയെ സ്മൃതി നിരന്തരം കടന്നാക്രമിച്ചു.
ലോകസഭാ തിരഞ്ഞെടുപ്പിലേറ്റ കോൺഗ്രസിന്റെ കനത്ത പരാജയതേക്കാളും രാഹുൽ ഗാന്ധിയെ തളർത്തിയത് അമേഠിയിലെ തന്റെ തോൽവിയായിരുന്നു. രാഹുൽ ഗാന്ധിയുടെ കുടുംബ മണ്ഡലമെന്ന പേരുകേട്ട അമേഠിയെ നഷ്ടപെടുത്തിയതിന്റെ ദുഃഖം നന്നായി അലട്ടുന്നുണ്ട് അദ്ദേഹത്തെ .കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത സിറ്റിങ്ങ് സീറ്റായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ തോറ്റതിന്, അല്ലെങ്കില്‍ രാഹുലിനെ തോല്‍പ്പിച്ചതിന് അമേഠിക്കാര്‍ക്ക് വ്യക്തമായ കാരണങ്ങള്‍ പറയാനുണ്ട് .അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അമേഠിയിലെ പരാജയത്തിന് ശേഷം കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തി.
അമേഠിയിൽ കോൺഗ്രസിന്റെ വിശകലന യോഗത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി എത്തിയത്. തോൽവിക്ക് ശേഷം ആദ്യമായി അമേഠിയിലെത്തിയ രാഹുൽ ഗാന്ധി അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി.മണ്ഡലത്തിലെ വികസന മുരടിപ്പും സാധാരണക്കാർക്ക് സമീപിക്കാൻ കഴിയാത്തയാളാണെന്ന പ്രതീതിയും അമേഠിയിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തങ്ങളുടെ ജനപ്രതിനിധി അപ്രാപ്യനാണെന്ന തോന്നൽ സാധാരണക്കാരിലുണ്ടായി. പാർട്ടിയിലെ തന്നെ ഒരു വിഭാഗം നേതാക്കൾ ഈ പ്രചാരണത്തിന് ആക്കം കൂട്ടി. എടുത്തു പറയാവുന്ന വികസന നേട്ടങ്ങളൊന്നും മണ്ഡലത്തിലില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
2014 ലെ തോൽവിക്ക് ശേഷം സ്മൃതി ഇറാനി മണ്ഡലത്തിൽ സജീവമായതുപോലെ രാഹുലും അമേഠിയിലുണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്തി അറിയിക്കാൻ ഒരു സംവിധാനം അമേഠിയിലുണ്ടാകണമെന്ന് രാഹുൽ നിർദ്ദേശിച്ചതായാണ് വിവരം. അമേഠിയിലെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും, വീട്ടിലെത്തിയ തോന്നലാണുണ്ടായതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. അദ്ദേഹത്തോടൊപ്പം അമേഠിയിലെ പ്രതിനിധി ചന്ദ്രകാന്ത് ദുബേ, ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മിശ്ര എന്നിവരും രാജിവച്ചിരുന്നു.
കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയിൽ 52,000ത്തിലധികം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി പരാജയപ്പെട്ടത്. ബി.ജെ.പിയുടെ സ്മൃതി ഇറാനിയാണ് രാഹുലിനെ വീഴ്ത്തിയത്.2014 ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തില്‍ തന്നെ വീണ്ടും മത്സരിച്ച്, അന്ന് തന്നെ പരാജയപ്പെടുത്തിയ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ചാണ് സ്മൃതി തിളക്കുള്ള വിജയം നേടിയിരിക്കുന്നത്. 2014 ൽ ഒരു ലക്ഷം വോട്ടിന് രാഹുലിനോട് തോറ്റെങ്കിലും സ്മൃതി ഇറാനി തളര്‍ന്നില്ല. പകരം കേന്ദ്രമന്ത്രിയായ സ്മൃതി തുടര്‍ച്ചയായി അമേഠിയിലെത്തി. മണ്ഡലത്തിന്‍റെ ജനപ്രതിനിധി താനാണെന്ന് തോന്നിപ്പിക്കും വിധം അമേഠിയിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. മണ്ഡലത്തിന്‍റെ വികസനമില്ലായ്മ ചര്‍ച്ചയാക്കി. ഒത്ത എതിരാളിയെന്ന പ്രതീതി സൃഷ്ടിച്ച് അമേഠിയിലും പുറത്തും രാഹുൽ ഗാന്ധിയെ സ്മൃതി നിരന്തരം കടന്നാക്രമിച്ചു.
https://www.facebook.com/Malayalivartha