Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇന്ത്യയോട് മുട്ടാനുള്ള പ്രാപ്തിയൊന്നും ഇനി ഭീകരന്മാര്‍ക്ക് ഇല്ല, അവരുടെ ഭീഷണി ഇന്ത്യ മുഖവിലയ്ക്ക് എടുക്കുന്നില്ല, അല്‍ക്വയ്ദ നേതാവിന്റെ ഭീഷണി തള്ളിക്കളഞ്ഞ് വിദേശകാര്യ മന്ത്രാലയം

12 JULY 2019 11:14 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയോട് മുട്ടാനുള്ള പ്രാപ്തിയൊന്നും ഇനി ഭീകരന്മാര്‍ക്ക് ഇല്ല അത്രമേല്‍ ശക്തമാണ് ഇപ്പോള്‍ ഇന്ത്യയുടെ സൈന്യം. അതുകൊണ്ടുതന്നെ. ഇവരുടെയൊക്കെ ഭീഷണി ഇന്ത്യ മുഖവിലയ്ക്ക് എടുക്കുന്നുമില്ല. അല്‍ക്വയ്ദ നേതാവിന്റെ ഭീഷണി തള്ളിക്കളഞ്ഞുകൊണ്ടാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. അമിത്ഷാ ആഭ്യന്തര മന്ത്രിയായ ശേഷം അതിര്‍ത്തികളില്‍ ഭീകരരുടെ സ്വാധീനവും കുറഞ്ഞിട്ടുണ്ട് എന്നാണ്. കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരെയൊക്കെ നേരിടാനുള്ള പ്രാപ്തി ഇന്ത്യയ്ക്കുണ്ട് ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള കര്‍താര്‍പുര്‍ ഇടനാഴി പദ്ധതി പുരോഗമിക്കുകയാണെന്നും പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും റവീഷ് കുമാര്‍ വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള അല്‍ ക്വയ്ദ നേതാവിന്റെ ആഹ്വാനം തള്ളിക്കളഞ്ഞ് വിദേശകാര്യ മന്ത്രാലയം. ഇത്തരം ആഹ്വാനങ്ങള്‍ പതിവാണെന്നും അത് നേരിടാന്‍ ഇന്ത്യയുടെ സുരക്ഷാ സേന സര്‍വ്വ സജ്ജമാണെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുന്നതിനുള്ള കഴിവുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് റവീഷ് കുമാര്‍ പറഞ്ഞു.
ഇത്തരം ഭീഷണികളെ കാര്യമായി എടുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രാലയത്തില്‍ നടത്തിയ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ 'മാരകമായ പ്രഹരങ്ങള്‍' നടത്താന്‍ അല്‍ ക്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയാണ് ഇന്നലെ ആഹ്വാനം ചെയ്തത്. ഹിന്ദു ക്രൂരത മൂലം രക്തം വാര്‍ന്ന മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നും പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചതിയും മറക്കരുതെന്ന് വീഡിയോയില്‍ സവാഹിരി പറയുന്നു.

ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാരിനും നാശം വരുത്താന്‍ കശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകളോട് സവാഹിരി ആഹ്വാനവും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കാനും രാജ്യത്തിന്റെ മാനവശേഷിക്കും വിഭവശേഷിക്കും കനത്ത നാശനഷ്ടം വരുത്താനും പറയുന്നു. അതേസമയം സവാഹിരിയുടെ ആഹ്വാനത്തെ കശ്മീര്‍ യുവത തള്ളിക്കളഞ്ഞതിന്റെ ദൃശ്യമാണ് പിറ്റേന്ന് കാണാനായത്.

കശ്മീരില്‍ നടന്ന സൈനിക റിക്രൂട്ട്‌മെന്റ് റാലിയില്‍ 6,000 ഓളം യുവാക്കളാണ് പങ്കെടുത്തത്. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള കര്‍താര്‍പുര്‍ ഇടനാഴി പദ്ധതി പുരോഗമിക്കുകയാണെന്നും പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും റവീഷ് കുമാര്‍ വ്യക്തമാക്കി. ഭീകര സംഘടന പുറത്തിറക്കിയ സവാഹിരിയുടെ വിഡിയോ സന്ദേശത്തിലാണ് 'കശ്മീരിനെ മറക്കരുത്' എന്നും ഇന്ത്യന്‍ സൈന്യത്തിനുമേല്‍ പ്രഹരമേല്‍പ്പിക്കുന്നതില്‍ കശ്മീരിലെ മുജാഹിദ്ദീനുകള്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അല്‍ ഖായിദ തലവന്‍ ഓര്‍മിപ്പിക്കുന്നത്.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ പാകിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ചും സവാഹിരി സന്ദേശത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സൈന്യത്തിനും സര്‍ക്കാരിനുമെതിരെ പ്രവര്‍ത്തിച്ച് ഇന്ത്യന്‍ സമ്പദ്ഘടനെയും മാനവശേഷിയെയും തകര്‍ക്കുന്നതിലാണ് കശ്മീര്‍ മുജാഹിദ്ദീനുകള്‍ ശ്രദ്ധിക്കേണ്ടതെന്നു സവാഹിരി പറഞ്ഞു. അല്‍ ഖായിദയുടെ ഇന്ത്യന്‍ സെല്ലിന്റെ തലവന്‍ സാക്കിര്‍ മൂസയെ കുറിച്ച് വിഡിയോസന്ദേശത്തില്‍ പരാമര്‍ശമില്ലെങ്കിലും കശ്മീരിനെ കുറിച്ചു പറയുമ്പോള്‍ സാക്കിറിന്റെ ചിത്രങ്ങളാണ് സ്‌ക്രീനില്‍ തെളിയുന്നത്.

കഴിഞ്ഞ മേയിലാണ് സാക്കിര്‍ മൂസയെ കശ്മീരില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത്. വെള്ളനിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അയ്മന്‍ അല്‍സവാഹിരി വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് താലിബാന്റെയും പാക്കിസ്ഥാന്റെയും കശ്മീര്‍ നയത്തെ വിഡിയോയില്‍ സവാഹിരി താരതമ്യം ചെയ്യുന്നുണ്ട്. പാകിസ്ഥാന്‍ സൈന്യവും സര്‍ക്കാരും പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മുജാഹിദ്ദീനുകളെ ചൂഷണം ചെയ്യുകയാണ്. അവരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ മാത്രമാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. പാക്കിസ്ഥാന്‍ അമേരിക്കയുടെ കയ്യിലെ കളിപ്പാവയാണെന്നും ഇന്ത്യയുമായുള്ള അതിര്‍ത്തിതര്‍ക്കം അമേരിക്കന്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്ന ഒരു പോരാട്ടം മാത്രമാണെന്നും സവാഹിരി വിമര്‍ശിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends