മനസാക്ഷിയെ ഞെട്ടിച്ച് ജാർഖണ്ഡിലെ ലതേഹാർ ജില്ലയിൽ കുട്ടികളുടെ മൃതദേഹം; തല അറുത്തു മാറ്റി, നഗ്നമാക്കിയ നിലയിൽ ; ‘സീരിയൽ കില്ലർ’ പിടിയിൽ

മനസാക്ഷിയെ ഞെട്ടിച്ച് ജാർഖണ്ഡിലെ ലതേഹാർ ജില്ലയിൽ കുട്ടികളുടെ മൃതദേഹം. 11 വയസ്സുള്ള ആണ്‍കുട്ടിയുടെയും 10 വയസ്സുള്ള പെണ്‍കുട്ടിയുടെയും മൃതദേഹം തലയറുത്ത് മാറ്റി, നഗ്നമായ നിലയിലാണ് കണ്ടെത്തിയത്. സമീപത്തുള്ള വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച മുതൽ കാണാതായ കുട്ടികൾക്കു വേണ്ടി നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടെ വ്യാഴാഴ്ച കുട്ടികളുടെ കാൽ മണ്ണിൽ നിന്നു പുറത്തു വന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ 35 കാരനെ അറസ്റ്റ് ചെയ്തതായി ലതേഹാർ പൊലീസ് അറിയിച്ചു.
നരബലിക്കു വേണ്ടിയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം. 2009 ൽ അമ്മാവനെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു. പീഡന ശ്രമത്തിനിടെയാണ് കൊലപാതകം.
പ്രതി വീട്ടിൽ തന്നെ ചെറിയ ഒരു കട നടത്തിയിരുന്നു. ബുധനാഴ്ച രാത്രി കടയിലെത്തിയ പെൺകുട്ടിയെ അപമാനിക്കാൻ ഇയാൾ ശ്രമിക്കുകയും ഇതിനിടെ ആകസ്മികമായി അവിടെയെത്തിയ ആൺകുട്ടിയെയും വകവരുത്തുകയായിരുന്നു. തന്റെ വീടിന്റെ അകത്തേക്ക് ഇരുവരെയും വലിച്ചിഴച്ച് കൊണ്ടു പോയതിനു ശേഷം കോടാലി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു. ആയുധം പ്രതിയിൽ നിന്ന് പിടിച്ചെടുത്തായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























