Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചന്ദ്രബാബു നായിഡു ഇനി അഴിയെണ്ണും; ബിജെപി കുറിവച്ചുകഴിഞ്ഞു; ചന്ദ്രബാബു നായിഡുവിനെ അഴിക്കുള്ളിലാക്കാന്‍ ബി ജെ പിയുടെ പുതിയ നീക്കം ഇങ്ങനെ; ഇനി ജഗന്‍ ഒരു കളി കളിക്കും ബിജെപി പറയും

15 JULY 2019 10:20 AM IST
മലയാളി വാര്‍ത്ത

ഇനിയാണ് കളി ബിജെപി ഓരോ ഭാഗത്തുനിന്നും പൊളിച്ചടുക്കിക്കൊണ്ടു വരികയാണ്. കര്‍ണാടകയില്‍ കുമാര സ്വാമിയെ ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിയുടെ അടുത്തലക്ഷ്യം ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. കര്‍ണാടകിയില്‍ കസേരയിളക്കലായിരുന്നു എങ്കില്‍ ഇവിടെ അഴിക്കുള്ളിലാക്കലാണ്. അതെ ചന്ദ്രബാബു നായിഡുവിനെ അഴിക്കുള്ളിലാക്കാന്‍ തന്നെയാണ്. ചന്ദ്രബാബു നായിഡുവിനെ രണ്ടുവര്‍ഷത്തിനുള്ളില്‍ ജയിലിലാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ രംഗത്തെത്തുകയുണ്ടായി. ടിഡിപി അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ വലിയ അഴിമതികളില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തി നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അംഗത്വവിതരണ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രബാബു നായിഡു നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹര്‍ റെഡ്ഡി കേന്ദ്രത്തിന് നല്‍കണമെന്ന് സുനില്‍ ദിയോധര്‍ ആവശ്യപ്പെട്ടു. ടിഡിപിയുടെ ഭരണകാലത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയ പണമൊന്നും ജനങ്ങളിലേയ്ക്ക് എത്തിയില്ല. എവിടെയാണ് ആ പണമെല്ലാം പോയത്?- അദ്ദേഹം ചോദിച്ചു. അഴിമതിരഹിതമായ ഭരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി വാഗ്ദാനം ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ടിഡിപി സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ക്കെതിരെ അദ്ദേഹം നടപടി സ്വീകരിക്കണം. ഈ തട്ടുപ്പുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും മുന്നില്‍ വെക്കണം. അന്വേഷണത്തിനും നടപടികള്‍ക്കുമായി ഫയലുകള്‍ സിബിഐക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും നല്‍കണമെന്നും സുനില്‍ ദിയോധര്‍ ആവശ്യപ്പെട്ടു.


അതേസമയം പകപോക്കല്‍ നടപടി ജഗന്മോഹന്‍ റെഡ്ഡിയുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നുള്ള സൂചനകളും വന്നു തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി ഇങ്ങനെ പറഞ്ഞിരുന്നു. 'എനിക്കാരോടും ദേഷ്യമില്ല. എല്ലാവരെയും സ്‌നേഹിക്കാനാണ് ബൈബിള്‍ പഠിപ്പിച്ചത്. ദൈവം വിധിക്കുന്ന പോലെ എല്ലാം സംഭവിക്കുന്നു'. തിരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത് പക്ഷേ മറ്റൊന്നാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പകയുടെ കനലുകള്‍ കെടാതെ സൂക്ഷിച്ച ജഗനെക്കണ്ട് ഞെട്ടിയിരിക്കുകയാണ് ആന്ധ്ര മുഴുവന്‍. 2009ല്‍ ജഗന്റെ പിതാവ് വൈഎസ് രാജശേഖരറെഡ്ഡിയെ 'അഴിമതി രാജാവ് 'എന്ന് പേരിട്ടുവിളിച്ച് ക്യാംപയിന്‍ നടത്തിയ ചന്ദ്രബാബു നായിഡു തന്നെയാണ് ജഗന്റെ ലക്ഷ്യം. 'അഴിമതിയുടെ ചക്രവര്‍ത്തി' എന്ന് നായിഡുവിനെ വിശേഷിപ്പിച്ച് വൈഎസ്ആര്‍പി പുതിയ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞു. പിതാവിന്റെ മരണശേഷം മുഖ്യമന്ത്രി പദം നിരാകരിച്ച കോണ്‍ഗ്രസിനെ സംസ്ഥാനത്ത് തീര്‍ത്തെടുത്തയാളാണ് ജഗന്‍. അതുകൊണ്ട് ജഗനെ നിസാരമായി തള്ളിക്കളയാനാകില്ല നായിഡുവിന്. ഒരുദിവസമെങ്കില്‍ ഒരുദിവസം നായിഡുവിനെ അഴിയെണ്ണിക്കണമെന്ന ജഗന്റെ ആഗ്രഹം വിശ്വസ്തര്‍ തന്നെയാണ് തുറന്നുപറഞ്ഞത്.

പുതിയ മുഖ്യമന്ത്രി അധികാരമേറ്റയുടന്‍ ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മുന്‍സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളിലെ അഴിമതി അന്വേഷണം മാത്രമാണ് ലക്ഷ്യം. സമിതി തേങ്ങയുടച്ച് തുടങ്ങിയത് നായിഡുവിന്റെ വീട്ടുപടിക്കലാണ്. കൃഷ്ണാനദീ തീരത്തെ ബംഗ്ലാവിലേക്കുള്ള റോഡ് നൈസായങ്ങ് പൊളിച്ചു. അനധികൃത നിര്‍മാണമായതിനാല്‍ താമസമൊഴിയണം എന്ന് നോട്ടീസും പതിച്ചു. ആന്ധ്രയുടെ മുന്‍മുഖ്യമന്ത്രി താമസിക്കാന്‍ പുതിയ സ്ഥലം അന്വേഷിച്ചിറങ്ങുന്നതിനിടെ അടുത്ത പ്രഹരമെത്തി. നായിഡുവിന്റെ സ്വപ്നമായിരുന്ന ഓഫിസ് മന്ദിരം 'പ്രജാവേദിക' ആയിരുന്നു അടുത്ത വേദി. കോടികള്‍ മുടക്കിയ കെട്ടിടം പ്രതിപക്ഷനേതാവിന്റെ ഓഫിസ് ആയി അനുവദിക്കണം എന്നാവശ്യപ്പെട്ട് നായിഡു സര്‍ക്കാരിന് കത്തെഴുതി. പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോള്‍ 'പ്രജാവേദിക' നിന്നയിടം ശൂന്യം. എട്ടുകോടി മുടക്കിയ കെട്ടിടം ചീട്ടുകൊട്ടാരം പോലെ തകര്‍ത്തുതരിപ്പണമാക്കി.

നായിഡുവിന്റെ പോളാര്‍വട്ടം പദ്ധതി പ്രദേശത്തെത്തിയ ജഗന്‍ അപാകതകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടി. തലസ്ഥാനമായ അമരാവതിക്കായി കര്‍ഷകരില്‍ നിന്ന് ലാന്‍ഡ് പൂളിങ് നടത്തിയതുമുതല്‍ കൊതുകുനിവാരണത്തിലെ അപാകതകളില്‍ വരെ അന്വേഷണം നടക്കുന്നു. വിശാഖപട്ടണത്തെ തെലുങ്കുദേശം പാര്‍ട്ടി ഓഫിസിനു മുന്നിലും പതിച്ചു ഒരു നോട്ടീസ്. നിയമപരമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അതും പൊളിക്കുമെന്നാണ് മുന്നറിയിപ്പ്. നായിഡുവിന്റെ നരവരിപ്പള്ളിയിലെ വീടിനുണ്ടായിരുന്ന സുരക്ഷയും ഒഴിവാക്കി. തിരുപ്പതിയില്‍ മാവോയിസ്റ്റ് ആക്രമണം നേരിട്ടതുമുതല്‍ ഇസഡ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നു നായിഡുവിന് ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന സ്റ്റാഫേയുള്ളൂ. എല്ലാം വെട്ടിനിരത്തി.

മുന്‍സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളിലും അഴിമതി ആരോപിച്ച ജഗന്‍ അടുത്തമാസം പകുതിയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതിയോടാവശ്യപ്പെട്ടു. ആ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ആന്ധ്രയുടെ ഐടി മാന്‍ സ്വന്തം ഭാവി തീരുമാനിക്കേണ്ടത്. ഇതിനെല്ലാം പുറമെയാണ് ടിഡിപിയില്‍ നിന്ന് വൈഎസ്ആര്‍പിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക്. അമരാവതി എന്ന സ്വപ്നം കോടികളുടെ അഴിമതിയാരോപണങ്ങളുടെ ഭാരവുമായി നായിഡുവിന്റെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (6 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (6 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (7 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (10 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

Malayali Vartha Recommends