Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കനത്ത കാറ്റിലും മഴയിലും ബോട്ട് ആടിയുലഞ്ഞ് മറിഞ്ഞു... ഒറ്റ മുളംതടിയില്‍ പിടിച്ച് രബീന്ദ്രനാഥ് ദാസ് ബംഗാള്‍ മഹാസമുദ്രത്തില്‍ കിടന്നത് 5 ദിവസം,കൂടെയുണ്ടായിരുന്ന 11 പേരും മുങ്ങിത്താഴുന്നതിന് ദൃക്‌സാക്ഷിയായി, രക്ഷപ്പെടുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുവരെ അനന്തരവനും കണ്‍മുന്നില്‍ നിന്ന് മരണത്തിലേക്ക് പോയി,സങ്കടം സഹിക്കാനാവാതെ രബീന്ദ്രദാസ്

16 JULY 2019 09:44 AM IST
മലയാളി വാര്‍ത്ത

കനത്ത കാറ്റിലും മഴയിലും ബോട്ട് ആടിയുലഞ്ഞ് മറിഞ്ഞതിനെ തുടര്‍ന്ന് ഒറ്റ മുളംതടിയില്‍ പിടിച്ച് രബീന്ദ്രനാഥ് ദാസ് ബംഗാള്‍ മഹാസമുദ്രത്തില്‍ കിടന്നത് 5 ദിവസം. ഭക്ഷണമോ വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടിയുടെ ബലത്തില്‍ കിടന്നത്. ചിറ്റഗോംഗ് തീരത്തു വച്ച് ബംഗ്ലാദേശി കപ്പല്‍ ഇദ്ദേഹത്തെ കണ്ടെത്തിയതോടെ രബീന്ദ്രനാഥ് ജീവിതത്തിലേക്ക് നീന്തി കയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെല്ലാം മരണത്തിന്റെ ആഴങ്ങളിലേക്ക് വഴുതി.

ഏറ്റവും ഒടുവില്‍ രക്ഷയുടെ കൈ എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പു വരെ ജീവനോടെ ഒപ്പം ശേഷിച്ച അനന്തരവനും പോയി. ഒറ്റയ്ക്ക് അവശേഷിച്ചത് രബീന്ദ്രനാഥ് ദാസ് മാത്രം. കൊല്‍ക്കത്തയിലെ കക്കദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ്. ജൂലൈ നാലിനാണ് എഫ് ബി നയന്‍1 എന്ന മത്സ്യബന്ധനബോട്ടില്‍ രബീന്ദ്രനാഥും സംഘവും പുറംകടലിലേക്ക് തിരിച്ചത്. കനത്ത കാറ്റിലും മഴയിലും ബോട്ട് ആടിയുലഞ്ഞ് മറിയുകയായിരുന്നു. രബീന്ദ്രനാഥിനൊപ്പമുണ്ടായിരുന്ന 11 പേരും കടലിലേക്ക് എടുത്ത് ചാടി.

ഫ്യൂവല്‍ടാങ്കുകള്‍ കെട്ടിവെച്ചിരുന്ന മുളംതടി അഴിച്ചെടുത്ത് ഓരോരുത്തരും അതുമായി ബന്ധിച്ച് കടലില്‍ കിടന്നു. എന്നാല്‍ ഓരോരുത്തരായി അതിജീവിക്കാനാകാതെ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നതിന് രബീന്ദ്രനാഥ് ദൃക്‌സാക്ഷിയായി.

ആത്മധൈര്യം ഒന്നുകൊണ്ട് മാത്രമാണ് രബീന്ദ്രനാഥ് പിടിച്ചുനിന്നത്. അഞ്ചാംദിവസം കപ്പല്‍ രക്ഷപെടുത്തുന്നത് വരെ ഭക്ഷണമില്ലായിരുന്നു, ദാഹിക്കുമ്പോള്‍ ആശ്രയിച്ചത് മഴവെള്ളത്തെ മാത്രം. പലപ്പോഴും വലിയ തിരമാലകളില്‍ ദൂരേക്ക് എറിയപ്പെട്ടു. വമ്പന്‍ തിരമാലകളെ മറികടന്ന് നീന്തുകയല്ലാതെ മറ്റുമാര്‍ഗമില്ലായിരുന്നു. രബീന്ദ്രനാഥിനൊപ്പം അവസാനംവരെയും അനന്തരവന്‍ ഉണ്ടായിരുന്നു. എന്നാല്‍ കപ്പല്‍ വന്ന് രക്ഷപെടുത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് അനന്തരവനും കണ്‍മുന്‍പില്‍ മരണത്തിലേക്ക് മുങ്ങിപ്പോയി.
കപ്പല്‍ രബീന്ദ്രനാഥിനെ കണ്ടെങ്കിലും ഏകദേശം രണ്ടുമണിക്കൂറെടുത്താണ് രക്ഷിച്ചത്. തിരയില്‍ ഒഴുകി ഒഴുകി പൊയ്‌ക്കോണ്ടിരുന്ന രബീന്ദ്രനാഥ് ഇടയ്ക്ക് കപ്പലിലുള്ളവരുടെ ദൃഷ്ടിയില്‍ നിന്നും അകന്നുപോയിരുന്നു. എന്നാല്‍ അതെല്ലാം അതിജീവിച്ചാണ് ഇദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് എത്തിച്ചത്. ബംഗ്ലാദേശി കപ്പലിലുള്ളവര്‍ രക്ഷപെടുത്തുമ്പോള്‍ തീയതി ജൂലായ് 10. ബംഗ്ലാദേശിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ ഞായറാഴ്ച കൊല്‍ക്കത്തയിലെത്തിച്ചു. ഇടവിട്ട് പെയ്ത മഴയും കനത്ത തിരകളുമായിരുന്നു അഞ്ച് ദിവസവും അഭിമുഖീകരിച്ചത്. മഴ പെയ്തപ്പോഴൊക്കെ വെള്ളം കുടിച്ചു. അത്ഭുത രക്ഷപെടലിലൂടെ തിരിച്ച് നാട്ടിലെത്തിയ രബീന്ദ്രനാഥ് ദാസിന് അവസാനം വരെ ഒപ്പമുണ്ടായിരുന്ന അനന്തരവനെ രക്ഷപെടുത്താനായില്ല എന്നതാണ് ഏറ്റവും വലിയ പ്രയാസമായത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (6 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (10 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends