വിമാനത്തിനുള്ളില്‍ വച്ച് പുകവലിച്ച മലയാളി യുവാവ് അറസ്റ്റില്‍
വിമാനത്തിനുള്ളില്‍ വച്ച് പുകവലിച്ച മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വെച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പിന്നീട് ഇയാളെ 15,000 രൂപയുടെ ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.
വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴാണ് ജസോ പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. വിമാനത്തില്‍ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോടു പറഞ്ഞു. ദോഹയില്‍ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ കയറാനിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha