Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നിങ്ങള്‍ക്ക് വേണോ, ഇന്ത്യയിലേക്കും നേപ്പാളിലേക്കും  ഉള്ള ലാമയുടെ യാത്രയില്‍ സന്തതസഹചാരി ആയിരുന്ന ആ ലാന്‍ഡ് റോവര്‍ എസ്‌യുവി!

16 JULY 2019 01:35 PM IST
മലയാളി വാര്‍ത്ത

1966-ല്‍ ആത്മീയാചാര്യന്‍ ദലൈലാമ ഇംഗ്ലണ്ടിലെ ലാന്‍ഡ് റോവര്‍ കമ്പനിയില്‍ നേരിട്ടെത്തി ഒരു ലാന്‍ഡ് റോവര്‍ എസ്‌യുവി സ്വന്തമാക്കിയിരുന്നു. ഫാക്ടറിയിലെ അസംബ്ലി ലൈനില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അന്നത്തെ ചിത്രങ്ങള്‍ ഇന്നും ആര്‍ക്കൈവുകളിലുണ്ട്. 1966 മുതല്‍ 1976 വരെയുള്ള കാലഘട്ടത്തില്‍ ദലൈ ലാമ ഉപയോഗിച്ചിരുന്ന ലാന്‍ഡ് റോവര്‍, സീരീസ് 2 എ എന്ന വാഹനം ഇപ്പോള്‍ ലേലത്തിനെത്തിയിരിക്കയാണ്. 10 വര്‍ഷക്കാലം അദ്ദേഹം ഈ വാഹനമാണ് ഉപയോഗിച്ചത്. 1976-ല്‍ കൈമാറ്റം ചെയ്യപ്പെട്ട ഈ വാഹനത്തെക്കുറിച്ച് പിന്നീട് വളരെക്കാലം വിവരമൊന്നുമില്ലായിരുന്നു.

2005-ല്‍ ലോസ് ആഞ്ചലസിലെ വെസ്റ്റ് കോസ്റ്റ് ബ്രിട്ടീഷ് എന്ന സ്ഥാപനത്തില്‍ റെസ്റ്റോറേഷന് എത്തിയതോടെയാണ് ഈ എസ്യുവി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഏകദേശം 1.10 ലക്ഷം കിലോമീറ്റര്‍ ഓടിയെന്നാണ് അപ്പോള്‍ വാഹനത്തിന്റെ മീറ്ററിലുണ്ടായിരുന്നത്. അപ്പോഴും കരുത്തുചോരാത്ത ഷാസി വാഹനത്തെ ശ്രദ്ധേയമാക്കി. ഒരുവര്‍ഷമെടുത്ത് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ വാഹനം 2007-ല്‍ ഏകദേശം 56 ലക്ഷം രൂപയ്ക്ക് തുല്യമായ 82100 ഡോളറിന് ലേലത്തില്‍ വിറ്റുപോയിരുന്നു.

ലോകത്തിലെ ക്ലാസിക് വാഹനങ്ങളിലൊന്നായാണ് ലാന്‍ഡ് റോവര്‍ 2 എ കണക്കാക്കപ്പെടുന്നത്. 2.25 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനിലായിരുന്നു ഈ വാഹനം പുറത്തിറങ്ങിയിരുന്നത്. 67 ബിഎച്ച്പി കരുത്തും 157 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. ഏതു ദുര്‍ഘട പാതകളിലൂടെയും ദീര്‍ഘദൂരം കേടുപാടുകളും പ്രശ്നങ്ങളുമൊന്നുമില്ലാതെ അനായാസം സഞ്ചരിക്കാനാവും എന്നതാണ് ഈ ഓഫ് റോഡറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫോര്‍ വീല്‍ ഡ്രൈവ് മോഡല്‍ ആയിരുന്നതിനാല്‍ ഏത് മലനിരകളും അനായാസം കീഴടക്കാനും ഈ വാഹനത്തിനു കഴിഞ്ഞിരുന്നു. 1961-ല്‍ സീരീസ് II -ന്റെ ഉത്പാദനം നിര്‍മ്മാതാക്കള്‍ നിര്‍ത്തിയതോടെ പുറത്തിറങ്ങിയതായിരുന്നു സീരീസ് IIA.   

ഇന്ത്യയിലെ നിരത്തുകളില്‍ മാത്രമല്ല, അതിര്‍ത്തി രാജ്യമായ നേപ്പാളിലേക്കുള്ള ദലൈ ലാമയുടെ യാത്രകളും ഈ ലാന്‍ഡ് റോവറിലായിരുന്നു. ഹിമാലയന്‍ മലനിരകള്‍ അനായാസം കീഴടക്കിയ ഈ വാഹനം ഒരിക്കല്‍ പോലും അദ്ദേഹം സ്വയം ഓടിച്ചിട്ടില്ല. പക്ഷേ യാത്രകള്‍ മുഴുവന്‍ ഈ വാഹനത്തില്‍ തന്നെ ആയിരുന്നു.

ഓഗസ്റ്റ് 29-നാണ് ഈ വാഹനത്തിന്റെ ലേലം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 100000 ഡോളര്‍ മുതല്‍ 1,50,000 ഡോളര്‍ വരെ അതായത് ഏകദേശം 70 ലക്ഷം രൂപ മുതല്‍ 1.2 കോടി രൂപ വരെയാണ് ഈ വാഹനത്തിന് വില പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (6 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (10 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends