ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടണ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം നടത്തിയ സര്‍വേ ഫലത്തിലാണ് ഈ കണ്ടെത്തൽ. ലോകനേതാക്കളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തിൽ എട്ടാം സ്ഥാനത്തായിരുന്ന അദ്ദേഹം ഇപ്പോൾ ആറാം സ്ഥാനത്തെത്തി. ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളില്‍ മോദി മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോക നേതാക്കളില്‍ രണ്ടാം സ്ഥാനത്താണ് നരേന്ദ്ര മോദി. ലോകനേതാക്കളുടെ ആദരവ് സൂചികയില്‍ 4.8 പോയിന്റാണ് മോദിക്ക്. ഏറ്റവും ആരാധ്യയായ ഇന്ത്യന്‍ വനിതയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ബോക്സിംഗ് താരം മേരി കോം ആണ്.
പട്ടികയില്‍ ആദ്യ 20 സ്ഥാനങ്ങളിൽ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, സല്മാന് ഖാന് എന്നിവരുണ്ട് . ആദ്യ ഇരുപതിൽ ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായി, സുസ്മിത സെന്‍ എന്നീ വനിതകൾ ഉണ്ട്. ബില്ഗേറ്റാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരൻ. രണ്ടാമ സ്ഥാനത്തു അമേരിക്കൻ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമുണ്ട്. മിഷേല്‍ ഒബാമ, അമേരിക്കന്‍ ടിവി അവതാരക ഒപ്ര വിന്‍ഫ്രേ എന്നിവരാണ് ഏറ്റവും ആരാധ്യരായ വനിതകളായി മാറിയിരിക്കുന്നത്.
https://www.facebook.com/Malayalivartha