പൗരന്മാര്‍ കാശ്മീരിലേക്ക് പോകുന്നത് നിരുത്സാഹപ്പെടുത്തണം... നിലവില്‍ കാശ്മീരിലുള്ളവര്‍ വേഗം മടങ്ങണം... ജമ്മു കാശ്മീരിലേക്ക് പോകുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശവുമായി ബ്രിട്ടനും ജര്‍മനിയും

പൗരന്മാര്‍ കാശ്മീരിലേക്ക്പോകുന്നത് നിരുത്സാഹപ്പെടുത്തണം. നിലവില്‍ കാശ്്മീരിലുള്ളവര്‍ വേഗം മടങ്ങണം. ജമ്മു കാശ്മീരിലേക്ക് പോകുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശവുമായി ബ്രിട്ടനും ജര്‍മനിയും. കാശ്്മീരില്‍ വന്‍തോതില്‍ സുരക്ഷാ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. പൗരന്മാര്‍ കാശ്്മീരിലേക്ക് പോകുന്നത് നിരുത്സാഹപ്പെടുത്തണം. നിലവില്‍ കാശ്്മീരിലുള്ളവര്‍ വേഗം മടങ്ങണമെന്നും ജര്‍മനി നിര്‍ദേശം നല്‍കി. അമര്‍നാഥ് യാത്രാസംഘത്തിനു നേരെ ഭീകരാക്രമണ സാധ്യയുണ്ടെന്നും തീര്‍ഥാടകര്‍ മടങ്ങിപ്പോകണമെന്ന് കാശ്്മീര്‍ ഭരണകൂടം നിര്‍ദേശിച്ചിരുന്നു.
തൊട്ടുപിന്നാലെയാണ് യുകെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണന്നും ജമ്മു ശ്രീനഗര്‍ ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ബ്രിട്ടന്‍ നിര്‍ദേശം നല്‍കുന്നു. കശ്മീരില്‍ ബോംബ് സ്‌ഫോടനവും വെടിവയ്പ്പുമടക്കമുള്ള സംഭവങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ഫോറിന്‍ കോമണ്‍ വെല്‍ത്ത് ഓഫീസ് പുറത്തിറക്കിയ ട്രാവല്‍ അഡൈ്വസറി മുന്നറിയിപ്പ് നല്‍കുന്നു
ജമ്മുവിലേക്ക് വായുമാര്‍ഗം സഞ്ചരിക്കുന്നതിനും ജമ്മു നഗരത്തിനകത്ത് സഞ്ചരിക്കുന്നതിന് പ്രശ്‌നമില്ല. ഫല്‍ഗാം, ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ് എന്നീ വിനോദസഞ്ചാര മേഖലകളിലേക്ക് സഞ്ചരിക്കരുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് പറയുന്നു.
കശ്മീരില്‍ തങ്ങുന്നവര്‍ ഉടന്‍ സംസ്ഥാനത്ത് നിന്ന് പുറത്ത് കടക്കണമെന്ന് ജര്‍മ്മനിയും മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha


























