ചുറ്റിലും കാൽപ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി, ചുമരില്‍ വലിഞ്ഞുകയറുന്ന സ്ത്രീ ; പ്രേത പേടിയിൽ തീഹാര്‍ ജയിൽ ; അന്വേഷണം വേണമെന്ന് തടവുകാര്‍

രാജ്യത്തെ ഏറ്റവും വലിയ ജയിലായ തിഹാര്‍ ജയിലില്‍ കൊടിയ പ്രേത ബാധയെന്ന് തടവ് പുള്ളികളുടെ പരാതി. വിദൂരതയില്‍നിന്നുള്ള ഓരിയിടല്‍ ശബ്ദം, ഉറങ്ങിക്കിടക്കുമ്പോള്‍ ചുറ്റിലും കാല്‍പ്പെരുമാറ്റം, ഒരു സ്ത്രീയുടെ അപശബ്ദങ്ങള്‍, അപ്രതീക്ഷിതമായുള്ള മുഖത്തടി ഇവയൊക്കെയാണ് തടവുകാരുടെ സ്ഥിരം പരാതി. ജയിലിനുള്ളിൽ പ്രേത ബാധയുണ്ടെന്നാണ് തടവുപുള്ളികളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതി വന്നതോടെ ജയിൽ ജീവനക്കാർക്കും തലവേദനയായിരിക്കുകയാണ്.
പ്രേത ഭീതിയിൽ തടവുപുള്ളികളിൽ പലർക്കും ഉറക്കം നഷ്ടപ്പെട്ട അവസ്ഥാണ്. അതേസമയം, ശരിയായ കൗണ്‍സലിംഗ്, വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ ഇത്തരം പേടി മാറ്റിയെടുക്കാനാണ് ജയിൽ ജീവനക്കാരുടെ ശ്രമം. കാണുന്നത് ഒരു സ്ത്രീരൂപമാണ് എന്നാണ് തടവുകാര്‍ പറയുന്നത്. ചിലപ്പോള്‍ ചുമരില്‍ വലിഞ്ഞുകയറുന്നതായി കാണാം എന്ന് പറയുന്നവ തടവുകാര്‍ വരെയുണ്ട്. ഇത് സംബന്ധിച്ച് ചില അഭ്യൂഹങ്ങളും തടവ് പുള്ളികള്‍ക്കിടയില്‍ പരക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് ജയിലില്‍ ആത്മഹത്യ ചെയ്ത വനിത തടവ് പുള്ളിയുടെതാണ് പ്രേതം എന്നാണ് ഒരു കഥയായി പ്രചരിക്കുന്നത്.
കടുത്ത മാനസിക സമ്മർദത്തെ തുടർന്നാണ് പലപ്പോഴും തടവുപുള്ളികളെ ഇത്തരം അനുഭവങ്ങളിലേക്ക് എത്തിക്കുന്നതെന്ന് സര് ഗംഗാറാം ആശുപത്രിയിലെ മനഃശാസ്ത്ര വിഭാഗം മേധാവി രാജീവ് മേത്ത വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ജയിലാണ് തിഹാർ ജയിൽ.
ജയിൽ അന്തേവാസികളെ ഉപകാരപ്രദമായ നൈപുണിയും വിദ്യാഭ്യാസവും നിയമത്തോടുള്ള ആദരവും നൽകികൊണ്ട് സമൂഹത്തിലെ സാധാരണ പൗരന്മാരാക്കി മാറ്റിയെടുക്കുക എന്നതാണ് ജയിലിന്റെ പ്രധാന ലക്ഷ്യമായി കാണുന്നത്. ജയിൽ വാസികളെ പരിഷ്കരിക്കുന്നതിനും സജീവരാക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി ഇവിടെ സംഗീത ചികിത്സ നടത്താറുണ്ട്. ഇതിന്റെ ഭാഗമായി സംഗീത പരിശീലനവും കച്ചേരിയും ഇവിടെ സംഘടിപ്പിക്കുന്നു. തിഹാർ ജയിലിൽ ഒരു വ്യവസായ യുണിറ്റും പ്രവർത്തിക്കുന്നുണ്ട്. 5200 പേരെ ഉൾകൊള്ളാൻ മാത്രം ശേഷിയുള്ള തിഹാർ ജയിലിൽ ഇപ്പോൾ 12000 അന്തേവാസികളുണ്ട്.
പഞ്ചാബ് സംസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചിരുന്ന തിഹാർ ജയിൽ 1966 ലാണ് ഡൽഹിയുടെ നിയന്ത്രണത്തിലേക്ക് പ്രവത്തനം മാറ്റിയത്. കിരൺബേദി തിഹാർ ജയിലിന്റെ ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് ആയിരിക്കുമ്പോൾ ഏതാനും ചില പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുണ്ടായി. സിവിൽ സർവീസ് പരീക്ഷയിലെ ഐ.എ.എസിൽ ഇവിടുത്തെ ഒരു അന്തേവാസി വിജയിയായിട്ടുണ്ട്.
2013 ൽ ഐ.പി.എൽ സ്പോട്ട് ഫിക്സിംഗിൽ അറസ്റ്റു ചെയ്യപ്പെട്ട ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തീഹാർ ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























