ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഏത് കാലാവസ്ഥയിലും ഏത് പ്രതലത്തിലും പ്രയോഗിക്കാവുന്ന ക്വിക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈല്‍ ഡിആര്‍ഡിഓ വിജയകരമായി പരീക്ഷിച്ചത്. ഓഡീഷയിലെ ചന്ദിപൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ വച്ചാണ് പുതിയ (ക്യു.ആര്‍.എസ്.എ.എം വിജയകരമായി പരീക്ഷിച്ചത്. 25 കിലോമീറ്ററാണ് മിസൈലിന്റെ ആക്രമണ പരിധി. ഏത് കാലാവസ്ഥയിലും എല്ലാത്തരത്തിലുമുള്ള ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ മിസൈല്‍ പ്രതിരോധ സംവിധാനം.
യുദ്ധവിമാനങ്ങള്‍ വഴിയുള്ള സുരക്ഷാഭീഷണികളെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം. മൊബൈല്‍ ട്രക്കില്‍ നിന്ന് വിക്ഷേപിക്കുന്നതിനാല്‍ എല്ലാ ഭൂപ്രദേശങ്ങളിലും പ്രയോഗിക്കാന്‍ കഴിയും. രാവിലെ 11.05നായിരുന്നു പരീക്ഷണം. ട്രക്കില്‍ ഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ലോഞ്ച് പാഡില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതിന്റെ പരീക്ഷണം രണ്ട് തവണ വിജയകരമായി നടത്തിയിരുന്നു. 2017 ജൂണിലാണ് ആദ്യ പരീക്ഷണം നടന്നത്. ഇതിന് ശേഷം ജൂലായ് മൂന്നിനും പരീക്ഷണം നടന്നു.
https://www.facebook.com/Malayalivartha























