അതിര്‍ത്തിയില്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ കൊന്നുതള്ളിയ പാക്ക് സൈനീകരുടെ മൃതദേഹങ്ങള്‍ വന്നെടുക്കൂ എന്ന് ഇന്ത്യ; വേണ്ടെന്ന് പാകിസ്താന്‍; അഞ്ചു ഭീകരര്‍ നുഴഞ്ഞുകയറിയതായും സംശയം

നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു അവരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കാമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ പറഞ്ഞു. പക്ഷേ ഇന്ത്യയുടെ കൈവശമുള്ള മൃതദേഹങ്ങള്‍ സൈനികരുടേതല്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. ഒരാഴ്ചയ്ക്കിടെ പാക് സൈന്യത്തിന്റെ സഹായത്തോടെ നിരവധി തവണ നുഴഞ്ഞുകയറ്റശ്രമമുണ്ടായതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ കശ്മീരിലെ സുരക്ഷ മുന്നൊരുക്കങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച ഉന്നതതല യോഗം വിലയിരുത്തിയിരുന്നു.
ജമ്മു കശ്മീരിലെ കേരന്‍ സെക്ടറില്‍ നുഴഞ്ഞ് കയറിയ അഞ്ച് പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീം സൈനികരെ കൊലപ്പെടുത്തിയതായി ഇന്നലെയാണ് ഇന്ത്യന്‍ സൈന്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ പ്രദേശത്ത് കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. സംസ്‌കാര കര്‍മ്മങ്ങള്‍ക്കായി മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് പാക് സൈനിക ഉദ്യോഗസ്ഥരെ ഇന്ത്യന്‍ സൈന്യം അറിയിച്ചു. വെളുത്ത പതാകയുമായി അതിര്‍ത്തിയിലെത്തിയാല്‍ മൃതദേഹം തിരികെ നല്‍കാമെന്നതാണ് വാഗ്ദാനം. പക്ഷെ ഇതിനോട് പാക് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ പാക് സൈനികരുടെ സഹായത്തോടെ ജമ്മു കശ്മീരില്‍ നിരവധി തവണ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടായതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ ഭൂരിഭാഗം ശ്രമങ്ങളും ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി എന്ന റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍. ഒരു ശ്രമം വിജയം കണ്ടതായും അഞ്ച് ഭീകരര്‍ നുഴഞ്ഞ് കയറിതായി സംശയമുണ്ട്. ഇവര്‍ അമര്‍നാഥ് തീര്‍ഥാടകരെയും ഇന്ത്യന്‍ സുരക്ഷ ഉദ്യോഗസ്ഥരെയും ലക്ഷ്യം വെച്ചുള്ള പുല്‍മാമ മോഡല്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് കശ്മീരിലെ ഇപ്പോഴത്തെ സൈനിക നീക്കങ്ങളെന്നും ഇവര്‍ സൂചിപ്പിക്കുന്നു. ഭീകരെ കൊല്ലാതെ മടക്കമില്ല എന്നാണ് സൈനീക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന സൈനിക നീക്കത്തിന് പിന്നീല്‍ കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി എടുത്ത കളയാനുള്ള നീക്കങ്ങളാണെന്ന ആരോപണത്തിനിടെ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം നാളെ നടക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലെത്തുമെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha


























