ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ഇന്ന് ലോക്‌സഭയില്‍

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ഇന്ന് ലോക്‌സഭയില്‍. രണ്ട് ഭേദഗതികളോടെ രാജ്യസഭ ബില്‍ പാസാക്കിയതോടെയാണ് ബില്ല് വീണ്ടും ലോക്‌സഭക്ക് മുന്നില്‍ എത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഭേദഗതികളോടെ ബില്ല് വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിക്കും. അതിനിടെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഐഎംഎ. ആഗസ്റ്റ് എട്ടിന് രാജ്യവ്യാപകമായി മെഡിക്കല്‍ പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തു.
അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌ക്കരിച്ചുള്ള സമരത്തിനാണ് ഐഎംഎ ദേശീയ നേതൃത്വം ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചത്.മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന റിലേ നിരാഹാര സമരം തുടരാനും തീരുമാനിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസമായി ദില്ലി എംയിസ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന സമരം പിന്‍വലിച്ചത്.
"
https://www.facebook.com/Malayalivartha























