ജമ്മുകാശ്മീരിന് അനുവദിച്ച ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കി; സംസ്ഥാനത്തെ മൂന്നായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ചു: ഉത്തരവില്‍ ഒപ്പുവച്ച് രാഷ്ട്രപതി

ജമ്മുകാശ്മീരിന് അനുവദിച്ച ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കി, സംസ്ഥാനത്തെ മൂന്നായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെ ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ജമ്മു കാശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇതു സംബന്ധിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത്ഷാ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ജമ്മു കാഷ്മീരിനെ സംബന്ധിച്ച് മൂന്ന് സുപ്രധാന ബില്ലുകളാണ് അമിത്ഷാ രാജ്യസഭയില്‍ കൊണ്ടുവന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എയില്‍ നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുക. ജമ്മു കാഷ്മീരിനെ പുനസംഘടിപ്പിക്കുക തുടങ്ങിയവയാണ് ബില്ലില്‍ കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha


























