ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിനു പിന്നാലെ കശ്മീരില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍

ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിനു പിറകെ കശ്മീരില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍. 8000 അര്‍ധ സൈനികരെയാണ് വ്യോമസേനയുടെ സി17 യാത്രാവിമാനത്തില്‍ ശ്രീനഗറില്‍ എത്തിച്ചിരിക്കുന്നത്. ത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍ നിന്നാണ് അര്‍ധസൈനികരെ കശ്മീരിലേക്ക് കൊണ്ടുപോയത്.
ശ്രീനഗറില്‍ നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 35000 സൈനികരെ നേരത്തെ വിന്യസിച്ചിരുന്നു. കരസേനാ മേധാവി ബിപിന്‍ റാവത്ത് ശ്രീനഗറില്‍ നേരിട്ടെത്തിയാണ് സേനാ വിന്യാസം നടത്തിയിരുന്നത്.
കശ്മീരിന്റെ ഭരണഘടന പദവി റദ്ദാക്കി ഉത്തരവിറക്കുകയും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കുന്നതിനുള്ള ബില്‍ പാര്‍ലമന്റെില്‍ അവതരിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ സംഘര്‍ഷമുണ്ടായേക്കാം എന്ന സൂചനയെ തുടര്‍ന്നാണ് കൂടുതല്‍ സൈനികരെ നിയോഗിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























