ഉന്നാവോ കേസിലെ പെണ്‍കുട്ടിയ രാജ്യതലസ്ഥാനത്തെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവ്

ഉന്നാവോ കേസിലെ പെണ്‍കുട്ടിയ രാജ്യതലസ്ഥാനത്തെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവ്. തുടര്‍ ചികിത്സകള്‍ക്കായി പെണ്‍കുട്ടിയെ ലക്‌നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നിന്ന് എയിംസിലേക്ക് മാറ്റണമെന്നാണ് കോടതി ഉത്തരവ്. അതിനിടെ, വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനില ഗുരതരമായി തുടരുകയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ അഭിഭാഷകന്‍ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയെന്നും പക്ഷേ അദ്ദേഹം കോമയിലാണെന്നും അറിയിച്ചിട്ടുണ്ട്.
നേരത്തെയും പെണ്‍കുട്ടിയെ ലക്‌നോവില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിദഗ്ധ ചികിത്സകള്‍ക്കായി മാറ്റണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം ലക്‌നോവില്‍ തന്നെ തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























