എന്താണ് ആര്‍ട്ടിക്കിള്‍ 370? ഈ ആര്‍ട്ടിക്കിള്‍ എങ്ങനെ വന്നു? ഈ പ്രത്യേക പദവി എടുത്തുമാറ്റിയത് കശ്മീരിനെ എങ്ങനെ ബാധിക്കും?

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം ആര്‍ട്ടിക്കിള്‍ എടുത്തുമാറ്റാനുള്ള ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ജമ്മുകശ്മീരിലെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ബില്‍.
ഈ ആര്‍ട്ടിക്കിള്‍ എങ്ങനെ വന്നു
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടാക്കിയ കരാർപ്രകാരം കശ്മീർ രാജാവായിരുന്ന ഹരിസിംഗ്, കാശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികള്‍ കശ്മീർ ആക്രമിച്ചു. ഇതിനെതുടര്‍ന്ന് രാജ്യത്തിന്‍റെ സംരക്ഷണത്തിനായി കശ്മീർ രാജാവ് ഹരിസിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ ഇന്ത്യയുടെ ഭാഗമായി.
പ്രതിരോധം , വിദേശകാര്യം , വാർത്താവിനിമയം എന്നിവയായിരുന്നു അത്. ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്‍റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. അന്ന് നെഹ്രു കശ്മീരി ജനതക്ക് കൊടുത്ത വാക്ക് കശ്മീരിന് സ്വന്തന്ത്രമായി ഒരു നിയമ നിര്‍മ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്‍റെ ആന്തരീക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു. അതിന്‍റെ ഫലമായുണ്ടായതാണ് ആര്‍ട്ടിക്കിള്‍ 370. കാശ്മീർ അസ്സംബ്ലി 1954 -ലെ ഇന്ത്യയോടുള്ള ലയനം അംഗീകരിച്ചു, കശ്മീർ ഇന്ത്യൻ യൂണിയന്‍റെ ഭാഗമായി.
ആര്‍ട്ടിക്കിള്‍ 370 ല്‍ ഉണ്ടായിരുന്ന പ്രധാന കാര്യങ്ങള്‍
1) കശ്മീർ ഇന്ത്യയിലെ ഒരു കണ്‍സ്റ്റിറ്റ്യൂന്‍റ് സ്റ്റേറ്റ് ആണ് .അതിനു സ്വന്തമായി ഒരു ഉപ ഭരണഘടനയുണ്ട്. ഇന്ത്യൻ യൂണിയൻ മാതൃകയിൽ രണ്ട് നിയമനിർമ്മാണ സഭകളുമുണ്ട്. ഇവയിലൊന്നിനും ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകൾ കൊണ്ട് വരാനുള്ള അധികാരമില്ല.
2) ഇന്ത്യൻ യൂണിയനിൽ അംഗമാണ് കശ്മീർ. യൂണിയൻ എന്നത് ഒരു കരാറിന്‍റെയും പുറത്ത് ഉണ്ടാക്കിയതല്ല, അതുകൊണ്ട് അതിൽ നിന്നും ഒരു സംസ്ഥാനത്തിനും വിട്ട് പോകാനാവില്ല.
3) പർലമെന്‍റിന് യൂണിയൻ ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളിൽ നിയമം ഉണ്ടാക്കാം; പക്ഷെ സ്റ്റേറ്റിന്‍റെ അനുവാദത്തോടെയെ നടപ്പിലാക്കാൻ കഴിയുകകയുള്ളൂ. വിവേചനാധികാരം സ്റ്റേറ്റിനാണ്.
4) ഇന്ത്യൻ മൗലിക അവകാശങ്ങള്‍ കാശ്മീരിനു ബാധകമാണ്.ഇതിൽ സ്വത്തിനുള്ള അവകാശം കശ്മീരിൽ ഉണ്ട്. പക്ഷേ അവിടത്തെ സ്ഥിരനിവാസികള്‍ക്ക് ചില പ്രത്യേക അധികാരമുണ്ട്. ആരാണ് സ്ഥിരനിവാസി എന്നത് നിർവചിക്കാനുള്ള അധികാരം കാശ്മീർ സ്റ്റേറ്റിനാണ്.
5) ഇന്ത്യൻ സുപ്രീം കോടതിയുടെ അധികാരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം, സിഎജിയുടെ അധികാരം ഇവ കാശ്മീരിനും ബാധകമാണ് .
6) ഒരു കശ്മീരി സ്ഥിരനിവാസി പാകിസ്ഥാനിലേക്ക് പോകുകയും, പിന്നീട് പാകിസ്ഥാനില്‍ നിന്നും തിരിച്ചു കാശ്മീരിലേക്ക് വരികയും ചെയ്താൽ അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അർഹനാണ് .
7) കാശ്മീരിനു പ്രത്യേക പൗരത്വം ഇല്ല, അവിടെ ഒറ്റ പൗരത്വമേയുള്ളൂ ഇന്ത്യൻ പൗരത്വം.
8) കശ്മീരിൽ പഞ്ചായത്തീരാജ് ഉണ്ട് .
എന്താണ് 35എ വകുപ്പ്
ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്. ഇതും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്.
എന്താണ് ആര്‍ട്ടിക്കിള്‍ 370
ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ ‘താല്‍ക്കാലിക ചട്ടം’ ആണ് ആര്‍ട്ടിക്കിള്‍ 370. കശ്മീരിന് പരമാധികാരവും സ്വയംഭരണാധികാരവും നല്‍കുന്നതാണ് ഈ ആര്‍ട്ടിക്കിള്‍. ഈ ചട്ടപ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ നിയമം ജമ്മുകശ്മീരിന് ബാധകമാകില്ല. ഈ ആര്‍ട്ടിക്കിള്‍ പ്രകാരം പ്രതിരോധം, വിദേശകാര്യം, ധനം, ആശയവിനിമയം എന്നിവ ഒഴികെയുള്ള മറ്റെല്ലാ നിയമങ്ങളും കശ്മീരില്‍ നടപ്പിലാക്കണമെങ്കില്‍ പാര്‍ലമെന്റിന് ജമ്മുകശ്മീര്‍ സര്‍ക്കാറിന്റെ സമ്മതം ആവശ്യമാണ്. ഈ ആര്‍ട്ടിക്കിള്‍ പ്രകാരം പൗരത്വം, മൗലികാവകാശം, സ്വത്തവകാശം എന്നിവയടക്കമുള്ള വിഷയങ്ങളില്‍ മറ്റ് ഇന്ത്യക്കാരില്‍ നിന്ന് വിഭിന്നമായ ഒരുകൂട്ടം നിയമത്തിനു കീഴിലാണ് ജമ്മുകശ്മീര്‍.
ജമ്മുകശ്മീര്‍ ജനതയ്ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35എയ്ക്കു കീഴില്‍ വരുന്നതാണ് ആര്‍ട്ടിക്കിള്‍ 370. ഇതുപ്രകാരം സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് കശ്മീരില്‍ സ്ഥിരതാമസത്തിനോ, ചലിക്കാത്ത സ്വത്തുവകകള്‍ സ്വന്തമാക്കാനോ കഴിയില്ല. സ്ഥിരതാമസക്കാരല്ലാത്തവര്‍ക്ക് ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ ജോലി നേടാനും കഴിയില്ല. 1947ല്‍ ഷെയ്ക്ക് അബ്ദുള്ളയാണ് ഈ ചട്ടങ്ങളുടെ കരട് തയ്യാറാക്കിയത്. മഹാരാജ ഹരി സിങ്ങും ജവഹര്‍ലാല്‍ നെഹ്‌റുവും ഷെയ്ക്ക് അബ്ദുള്ളയെ ജമ്മുകശ്മീരിന്റെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലികമാക്കരുതെന്ന് ഷെയ്ക്ക് അബ്ദുള്ള വാദിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഈ നിബന്ധന അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha


























