Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

സൗമ്യവും മാന്യവുമായ പെരുമാറ്റം അവരെ എല്ലാവര്‍ക്കും പ്രിയങ്കരിയാക്കി; സുഷ്മ സ്വരാജിന്റെ വിയോഗം അപ്രതീക്ഷിതമായി; എംബി രാജേഷ്

07 AUGUST 2019 04:08 PM IST
മലയാളി വാര്‍ത്ത

കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ അനുസ്മരിച്ച് സിപിഎം നേതാവ് എംബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കാര്യക്ഷമതയും മനുഷ്യപ്പറ്റുമുള്ള മന്ത്രിയായിരുന്നു അവര്‍. എം പി എന്ന നിലയില്‍ ഉന്നയിച്ച ആവശ്യങ്ങളോട് വേഗത്തിലും അനുഭാവത്തോടെയും പ്രതികരിച്ചു. സൗമ്യവും മാന്യവുമായ പെരുമാറ്റം അവരെ എല്ലാവര്‍ക്കും പ്രിയങ്കരിയാക്കി. വിദ്വേഷത്തിന്റെയും പകയുടെയും ഭാഷ അവര്‍ ഒരിക്കലും ഉപയോഗിച്ചു കേട്ടിട്ടില്ല. പലപ്പോഴും സ്വന്തം അനുയായികള്‍ അവരെ അധിക്ഷേപങ്ങളാല്‍ വേട്ടയാടി. എന്നിട്ടും അവര്‍ തന്റെ പക്വമായ ശൈലി കൈവിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

സുഷ്മ സ്വരാജിന്റെ വിയോഗം അപ്രതീക്ഷിതമായി. അസുഖ ബാധിതയായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അവര്‍ മരിക്കുമെന്നു കരുതിയതേയില്ല. പത്തു വര്‍ഷത്തെ പാര്‍ലിമെന്ററി പ്രവര്‍ത്തനത്തിനിടയിലുള്ള പരിചയം അവരുമായി ഉണ്ട്. പാര്‍ലിമെന്റില്‍ എത്തി പരിചയപ്പെടുന്നതിനൊക്കെ മുന്‍പേ,രാഷ്ട്രീയമായ ശക്തമായ വിയോജിപ്പിനിടയിലും സദാ പ്രസന്നവദനയായ സുഷ്മ സ്വരാജിനോട് വ്യക്തിപരമായ ഒരിഷ്ടം തോന്നിയിരുന്നു. രണ്ടാം ഡജഅ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ അവരുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.

ഒരു നവാഗത എം.പി എന്ന നിലയില്‍ സുഷ്മ സ്വരാജിന്റെ എല്ലാ പ്രസംഗങ്ങളും കൗതുകത്തോടെയും ജിജ്ഞാസയോടെയും കേട്ടിരുന്നിട്ടുണ്ട്. നല്ല ഹിന്ദിയിലും ഇംഗ്ലീഷിലും ഒഴുക്കോടെ ,മൂര്‍ച്ചയോടെ, നര്‍മ്മത്തോടെയുള്ള പ്രസംഗങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്. പ്രതിപക്ഷനേതാവായിരിക്കുമ്പോഴും പിന്നീട് വിദേശമന്ത്രിയായിരിക്കുമ്പോഴും നിരന്തരം കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് സന്ദര്‍ഭങ്ങള്‍ പ്രത്യേകം ഓര്‍ക്കുന്നു. രണ്ടാം ഡജഅ സര്‍ക്കാര്‍ മോട്ടോര്‍ വാഹന അപകട ഇന്‍ഷ്വറന്‍സ് പരമാവധി 10 ലക്ഷമായി പരിമിതപ്പെടുത്തുന്നതടക്കമുള്ള അപകടകരമായ വ്യവസ്ഥകളുള്ള ബില്ല് കൊണ്ടു വന്നപ്പോള്‍ ഞാന്‍ ദോഷകരമായ വ്യവസ്ഥകള്‍ക്കെതിരെ മൂന്ന് ഭേദഗതികള്‍ നല്‍കിയിരുന്നു. രാജ്യസഭ ഈ വ്യവസ്ഥകളോടെ ബില്ല് പാസ്സാക്കിയിരുന്നു. ലോക്‌സഭ കൂടി പാസ്സാക്കിയാല്‍ നിയമമാവും എന്ന സ്ഥിതി.

സുഷ്മയോട് സംസാരിച്ച് പ്രതിപക്ഷത്തിന്റെയാകെ പിന്തുണക്ക് ശ്രമിക്കാന്‍ മുതിര്‍ന്ന അംഗം ഭര്‍തൃഹരി മേഹ്താബ് ഉപദേശിച്ചു. ഞാന്‍ സുഷ്മയെ കണ്ട് ഭേദഗതികളേക്കുറിച്ച് വിശദീകരിച്ചു. എന്റെ ഭേദഗതികള്‍ ന്യായമാണെന്ന് പറഞ്ഞ അവര്‍ യശ്വന്ത് സിന്‍ഹയെ കൂടി ചര്‍ച്ചയിലേക്ക് വിളിച്ചുവരുത്തി. ഒടുവില്‍ എന്റെ ഭേദഗതിയെ പിന്തുണക്കാമെന്ന് ഉറപ്പു നല്‍കി. പ്രതിപക്ഷത്തുള്ള എല്ലാ പാര്‍ട്ടികളുടേയും ഇടതുപക്ഷത്തിന്റേയും പിന്തുണയില്‍ ഭേദഗതി വോട്ടിനിട്ടാല്‍ വിജയിക്കില്ലെന്ന് സര്‍ക്കാരിന് മനസ്സിലായി. ബില്ലിന്റെ ചര്‍ച്ച പൂര്‍ത്തിയാക്കാതെ മാറ്റി വെച്ചു.മൂന്ന് തവണ സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും പാസ്സാക്കാനായില്ല. സുഷ്മാ സ്വരാജിനെ കണ്ട് നന്ദി പറഞ്ഞപ്പോള്‍ വാത്സല്യത്തോടെ പുറത്തു തട്ടി അഭിനന്ദിച്ചു. പൊതു താല്‍പ്പര്യമുള്ള ഇത്തരം കാര്യങ്ങളില്‍ സഹകരിക്കാന്‍ സന്തോഷമേയുള്ളുവെന്ന് പറഞ്ഞു.

വിദേശമന്ത്രിയായപ്പോള്‍ അവരെ കാണാന്‍ സമയം തേടി. ഗള്‍ഫില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ഭാര്യയേയും കുടുംബാംഗങ്ങളേയും കൂട്ടി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ തേടിയാണ് കാണുന്നത്. 4 മണിക്ക് പാര്‍ലിമെന്റിലെ ഓഫീസില്‍ കാണാമെന്ന അറിയിപ്പു അനുസരിച്ച് അവരേയും കൂട്ടിഅവിടെ എത്തിയപ്പോള്‍ മന്ത്രി നേരത്തേ വീട്ടിലേക്ക് പോയി. മന്ത്രിയുടെ പി.എ സി.നെ ഫോണില്‍ വിളിച്ചപ്പോള്‍ ഇന്നിനി കഴിയില്ല. അടുത്തയാഴ്ചയേ പറ്റൂ എന്നായി .നിരാശയും രോഷവും ഞാന്‍ ഫോണിലൂടെ പ്രകടിപ്പിച്ചു. കാറിലിരുന്ന് സംഭാഷണം ശ്രദ്ധിച്ച സുഷ്മാ സ്വരാജ് ഫോണ്‍ വാങ്ങി എന്നോട് അപ്പോള്‍ തന്നെ അവരേയും കൂട്ടി വീട്ടിലേക്ക് വന്നോളാന്‍ പറഞ്ഞു. പത്തു മിനിട്ടിനകം ഞങ്ങള്‍ അവിടെയെത്തി. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചത് ശ്രദ്ധയോടെ കേട്ട അവര്‍ ശിക്ഷ വിധിക്കപ്പെട്ടയാളുടെ ഭാര്യയേയും മറ്റും ആശ്വസിപ്പിച്ചു.

സാദ്ധ്യമായതൊക്കെ ചെയ്യാമെന്ന് ഉറപ്പു നല്‍കി. അവരോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. ഇറങ്ങാന്‍ നേരം എന്നെ മാറ്റി നിര്‍ത്തിപ്പറഞ്ഞു. 'ഇതില്‍ സര്‍ക്കാരിനുള്ള പരിമിതി അറിയാമല്ലോ. അതു അവരോട് പറഞ്ഞ് വിഷമിപ്പിച്ചിട്ട് കാര്യമില്ലല്ലോ. അവര്‍ക്കൊപ്പം നില്‍ക്കൂ. ആശ്വസിപ്പിക്കൂ. ഞാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാം.' കാര്യക്ഷമതയും മനുഷ്യപ്പറ്റുമുള്ള മന്ത്രിയായിരുന്നു അവര്‍. എം പി എന്ന നിലയില്‍ ഉന്നയിച്ച ആവശ്യങ്ങളോട് വേഗത്തിലും അനുഭാവത്തോടെയും പ്രതികരിച്ചു. പാലക്കാട്ടെ പാസ്‌പോര്‍ട്ട് ഓഫീസിന്റെ കാര്യത്തില്‍ തടസ്സമുണ്ടായപ്പോള്‍ നേരിട്ട് കണ്ട് പ്രശ്‌നം ബോദ്ധ്യപ്പെടുത്തി. പറഞ്ഞത് ന്യായമായ കാര്യമെന്നും ഇടപെടാമെന്നും ഉറപ്പ്. വൈകാതെ അനുവദിച്ചതായി രേഖാമൂലം അറിയിപ്പും കിട്ടി.

സൗമ്യവും മാന്യവുമായ പെരുമാറ്റം അവരെ എല്ലാവര്‍ക്കും പ്രിയങ്കരിയാക്കി. വിദ്വേഷത്തിന്റെയും പകയുടെയും ഭാഷ അവര്‍ ഒരിക്കലും ഉപയോഗിച്ചു കേട്ടിട്ടില്ല. പലപ്പോഴും സ്വന്തം അനുയായികള്‍ അവരെ അധിക്ഷേപങ്ങളാല്‍ വേട്ടയാടി. എന്നിട്ടും അവര്‍ തന്റെ പക്വമായ ശൈലി കൈവിട്ടില്ല. സുഷ്മാ സ്വരാജിന്റെ മരണം അകാലത്തിലായി. ആ വിയോഗത്തില്‍ ഞാന്‍ അഗാധമായി ദു:ഖിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (49 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends