തെലുങ്ക് സിനിമസീരിയല്‍ താരം മധു പ്രകാശിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

തെലുങ്ക് സിനിമസീരിയല്‍ താരം മധു പ്രകാശിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ മണികൊണ്ടയിലെ വീട്ടിലാണ് മധുപ്രകാശിന്റെ ഭാര്യ ഭാരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഭര്‍ത്താവ് അഭിനയിക്കുന്നതിലെ അതൃപ്തിയാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൊവാഴ്ച വൈകുന്നേരം കിടപ്പുമുറിയിലാണ് ഭാരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുന്‍പ് മധുപ്രകാശ് ഷൂട്ടിങ്ങ് തിരക്കിലാവുന്നത് ഭാരതിയെ പ്രശ്‌നത്തിലാക്കിയിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ എപ്പോഴും വഴക്കിടുമായിരുന്നു. ചൊവാഴ്ച രാവിലെ സീരിയല്‍ സെറ്റിലേക്ക് പോയ മധുപ്രകാശിനെ ഫോണില്‍ വിളിച്ച് ഭാരതി തിരിച്ചുവന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അറിയുന്നു. ഭര്‍ത്താവ് തിരിച്ചെത്താത്തിനെ തുടര്‍ന്ന് ഭാരതി ആത്മഹത്യ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























