നമസ്‌തേ... ഇന്ത്യയുമായുള്ള മികച്ച ബന്ധം യുഎസിന് പ്രധാനപ്പെട്ടത്; ഇന്ത്യ തന്ത്രപരമായ പങ്കാളി; തീവ്രവാദ വിഷയത്തില്‍ ഇന്ത്യയുടെ സ്വരം നിര്‍ണായകം; ആണവ സഹകരണത്തില്‍ നിര്‍ണായക ധാരണ

ഇന്ത്യയ്ക്ക് നമസ്‌തേ പറഞ്ഞു കൊണ്ട് തുടങ്ങിയ യുഎസ് പ്രസിഡന്റ് ബാരക് ഒബാമ, ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പങ്കുവച്ചു. ഇന്ത്യയുമായുള്ള മികച്ച ബന്ധം യുഎസിന് പ്രധാനപ്പെട്ടതാണെന്ന് ഒബാമ വ്യക്തമാക്കി. വാണിജ്യ നിക്ഷേപ മേഖലകളില്‍ ഇന്ത്യ തന്ത്രപരമായ പങ്കാളിയാണെന്നും ഒബാമ പറഞ്ഞു. ഇന്ത്യ അമേരിക്കയുടെ സ്വാഭാവിക പങ്കാളിയാണ്. തീവ്രവാദ വിഷയത്തില്‍ ഇന്ത്യയുടെ സ്വരം നിര്‍ണായകമാണെന്നും അദേഹം പറഞ്ഞു. ആണവ സഹകരണത്തില്‍ ഇന്ത്യയുമായി നിര്‍ണായക ധാരണകളിലെത്തിയെന്നും ഒബാമ വ്യക്തമാക്കി.
ഇന്ത്യ-യുഎസ് ആണവ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് നിര്‍ണായക ചുവടുവയ്പ് ഉണ്ടായത്. ഇന്നു നടന്ന ചര്‍ച്ചയില്‍ നിര്‍ണായകമായ രണ്ടു തീരുമാനങ്ങളുണ്ടായെന്ന് സംയുക്ത പ്രസ്താവനയ്ക്കായി നടത്തിയ പത്രസമ്മേളനത്തില്‍ ഒബാമ വ്യക്തമാക്കി.
കരാര്‍ വാണിജ്യപരമായി നടപ്പാക്കാനുള്ള നീക്കത്തിലാണെന്നും അദേഹം സൂചന നല്‍കി. പ്രതിരോധ രംഗത്ത് വന്‍സഹകരണമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. അതോടൊപ്പം യുഎന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്ന ഇന്ത്യയ്ക്ക് യുഎസ് പിന്തുണ നല്‍കുമെന്നും ഒബാമ വ്യക്തമാക്കി. ഹൈദരബാദ് ഹൗസില്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് നിര്‍ണായകമായ ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.
ഒബാമയുടെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തില്‍ വരുന്ന മാറ്റത്തിന്റെ സൂചനയാണെന്ന് ആദ്യം സംസാരിച്ച മോഡി പറഞ്ഞു. നല്ലൊരു തുടക്കമാണ് കിട്ടിയിരിക്കുന്നതെന്ന് പറഞ്ഞ മോഡി ഈ പുതിയ തുടക്കത്തെ ദീര്‍ഘകാലബന്ധമായി വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കി. ആണവ കരാര്‍ ഇന്ത്യ-യുഎസ് ബന്ധത്തില്‍ നിര്‍ണായമാണ്. ആണവകരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നും മോഡി പറഞ്ഞു. പ്രതിരോധ മേഖലയില്‍ സഹകരണം കൂടുതല്‍ ശക്തമാക്കും. പ്രതിരോധ കരാറുകള്‍ പുതുക്കും. പരസ്പര സഹായത്തോടുകൂടി പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണം ഇന്ത്യയില്‍ തന്നെ തുടങ്ങാന്‍ സഹായിക്കുമെന്നും ഇരുവരും പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നിക്ഷേപ സാമ്പത്തിക സഹകരണ ചര്‍ച്ചകള്‍ തുടരും. ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും മോഡി വ്യക്തമാക്കി. തീവ്രവാദത്തെ നേരിടാന്‍ ആഗോള തലത്തില്‍ സമഗ്ര നയം വേണം. സമുദ്ര സുരക്ഷാ രംഗത്തും ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























