70 വയസുള്ള അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; പൊലീസ് എത്തിയിട്ടും ഗേറ്റ് തുറന്നില്ല

വൃദ്ധമാതാവിനെ മകൾ വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി. ഇടവിളാകത്ത് സ്വദേശി 70 വയസ്സുള്ള സലീലയെ ആണ് മകൾ സജ വീട്ടിൽ നിന്ന് പുറത്താക്കിയത്. ബുധനാഴ്ച വൈകീട്ടാണ്. സംഭവം. സലീലയെ ആക്രമിച്ച കേസിൽ മകളുടെ ഭർത്താവിനെ ഇന്ന് റിമാൻഡ് ചെയ്തിരുന്നു. ഇതാണ് പുറത്താക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് എത്തിയിട്ടും വീടിന്റെ ഗേറ്റ് തുറക്കാൻ മകൾ കൂട്ടാക്കിയില്ല.രാത്രി ധരിക്കാനുള്ള വസ്ത്രങ്ങളും മരുന്നും എടുക്കാനുണ്ടെന്ന് പറഞ്ഞിട്ടും ഇവർ ഗേറ്റ് തുറന്നില്ല. അതേ സമയം, മകളിൽ നിന്ന് നിരന്തരം ഉപദ്രവം ഉണ്ടാകാറുണ്ടെന്നും വസ്ത്രങ്ങൾ അഴിച്ചു കളയുകയും, മൂത്രം ദേഹത്തൊഴിക്കാറുണ്ടെന്നും പലതവണ കൊല്ലാൻ ശ്രമിച്ചതായും സലീല പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























