അജിത് പവാറിനൊപ്പം പൊലിഞ്ഞത് ആകാശത്തെ ആ പെണ്‍കരുത്ത്, 1500 മണിക്കൂര്‍ ആകാശം കീഴടക്കിയവള്‍

മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ഇന്ന് രാവിലെ ഉണ്ടായ വിമാനാപകടത്തില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത നടുക്കത്തോടെയാണ് രാജ്യം കേട്ടത്. ഡല്‍ഹി ആസ്ഥാനമായുള്ള വിഎസ്ആര്‍ ഏവിയേഷന്റെ കീഴിലുള്ള ലീര്‍ ജെറ്റ് 45 ഇന്ന് രാവിലെ 8 മണിയോടെയാണ് തകര്‍ന്ന് വീണത്. മുംബൈയില്‍ നിന്ന് പുറപ്പെട്ട് ബാരാമതിയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും തുടര്‍ന്ന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ബുധനാഴ്ച രാവിലെ 08:10-ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം 08:49-ഓടെയാണ് അപകടത്തില്‍ പെട്ടത്.
https://www.facebook.com/Malayalivartha

























