ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്

ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാറിലെത്താൻ വിസമ്മതിച്ചാൽ അമേരിക്ക നടത്തുന്ന അടുത്ത ആക്രമണം ഇതിലും ഭീകരമായിരിക്കും എന്നും ട്രംപ് ഭീഷണി മുഴക്കി.
അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കൺ നയിക്കുന്ന ഒരു വലിയ കപ്പൽപ്പട മേഖലയിലേക്ക് നീങ്ങുകയാണെന്നും, ഏറെ ശക്തിയോടും ആവേശത്തോടും നിശ്ചയദാർഢ്യത്തോടും കൂടിയാണ് നാവികപ്പട നീങ്ങുന്നതെന്നും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ആണവായുധങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുന്ന രീതിയിലുള്ള നീതിപൂർണ്ണമായ കരാറിനായി ഇറാൻ എത്രയും വേഗം ചർച്ചയ്ക്ക് തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണും ട്രംപ് ഓർമ്മിപ്പിച്ചു. ഒന്നാം ഭരണകാലത്ത് ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് പിന്മാറിയ ട്രംപ്, 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' എന്ന് വിളിക്കപ്പെടുന്ന മുൻ അമേരിക്കൻ ആക്രമണവും ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























