തിരുവനന്തപുരത്ത് സുരേഷ് ഗോപി വരട്ടെ... വീണ്ടും മത്സരിക്കാന്‍ വൈമുഖ്യം കാണിച്ച ഒ. രാജഗോപാല്‍ വീണ്ടും ഗവര്‍ണര്‍ പട്ടികയിലേക്ക്

ശശി തരൂര്‍ വിവാദം ഒരിക്കല്‍ കൂടി കത്തിക്കയറുമ്പോള്‍ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് വീണ്ടും ചര്‍ച്ചയായിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് താനല്ല സുരേഷ് ഗോപിയായിരിക്കും വരികയെന്ന് രാജഗോപാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം സുരേഷ് ഗോപിയുടെ ഹിന്ദുത്വ പ്രസ്ഥാവനകളും വിവാദമായിരുന്നു.
തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കാന്‍ രാജഗോപാലിന് തീരെ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. അങ്ങനെയാണ് സുരേഷ് ഗോപിയുടെ പേര് ചര്‍ച്ചയായത്. സുരേഷ് ഗോപിയുടെ ബിജെപി പ്രവേശനം ഉടന്‍ ഉണ്ടാകും. മോഡിക്കും താത്പര്യം സുരേഷ് ഗോപിയോട് തന്നെ. തുടര്‍ന്നാണ് രാജഗോപാലിനെ ഗവര്‍ണറാക്കാനുള്ള ചര്‍ച്ചകള്‍ വീണ്ടും പുരോഗമിക്കുന്നത്.
രാജഗോപാലിന്റെ പേര് ഗവര്‍ണറുമാരുടെ സാധ്യതാ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. രാജഗോപാലിനെ കൂടാതെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ കെ. കൈലാസനാഥന്റെയും പേര് ഗവര്‍ണറുമാരാക്കുവാനുള്ളവരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടാണെന്നാണ് റിപ്പോര്‍ട്ട്. നരേന്ദ്ര മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അവിടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു കെ. കൈലാസനാഥന്‍. പഞ്ചാബ്, അസം, മേഘാലയ തുടങ്ങി ഏഴു സംസ്ഥാനങ്ങളിലേക്കാണ് ഉടന്‍ തന്നെ ഗവര്‍ണര്‍ നിയമനം നടക്കുവാനിരിക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളായ വി.കെ. മല്‍ഹോത്ര, കൈലാസ് ജോഷി, ലാല്‍ജി ഠണ്ടന്‍ എന്നിവരെയും മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയെയും ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കു പരിഗണിക്കുന്നുണ്ട്. എഴുപത്തഞ്ചു വയസ്സിനു മുകളിലുള്ളവര്‍ കേന്ദ്രമന്ത്രിസഭയില്‍ പാടില്ലെന്ന നരേന്ദ്ര മോദിയുടെ നയമനുസരിച്ചു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹെപ്ത്തുല്ലയെ ഗവര്‍ണര്‍സ്ഥാനത്തേക്കു മാറ്റിയേക്കുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























