നരേന്ദ്ര മോഡിക്ക് സൂക്കര്‍ബര്‍ഗിന്റെ അഭിനന്ദനം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അഭിനന്ദനം. പ്രധാനമന്ത്രി മോഡി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയത് ചിത്രത്തിനാണ് ഫേസ്ബുക്ക് സ്ഥാപനകും സിഇഒയുമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ലൈക്ക് ചെയ്തത്. ന്യൂഡല്‍ഹി പാലം വിമാനത്താവളത്തില്‍ വച്ച് പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന ചിത്രത്തിനാണ് സുക്കര്‍ബര്‍ഗ് ലൈക്ക് ചെയ്തിരിക്കുന്നത്.വിമാനത്താവളത്തിലെത്തിയ ഒബാമയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് നേരിട്ടെത്തിയ പ്രധാനമന്ത്രി ആലിംഗനം ചെയ്താണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഒബാമ ഇന്ത്യയിലെത്തുമ്പോള്‍ ഫേസ്ബുക്ക് സ്ഥാപകനെ പോലെ നിരവധി അമേരിക്കന്‍ സംരംഭകര്‍ പ്രതീക്ഷയിലാണ്. ഇന്ത്യയില്‍ മുതല്‍മുടക്കാനായി നിരവധി അമേരിക്കന്‍ കമ്പനികളാണ് രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ സുക്കര്‍ബര്‍ഗ് തന്നെ ഇന്ത്യയില്‍ എത്തി മോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഉച്ചയ്ക്ക് രണ്ടേകാലോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് പതിനഞ്ചു ലക്ഷത്തിലേറെ ലൈക്കുകളും 39,000ത്തോളം കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. 55000ത്തിലേറെ പേര്‍ ചിത്രം ഷെയര്‍ ചെയ്തു. ന്യൂഡല്‍ഹി അതിഥി ദേവോ ഭവ: എന്നും വെല്‍ക്കം ടു ഇന്ത്യ എന്നും പറയുന്ന കമന്റുകളാണ് നിരവധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























