ഡല്‍ഹിയില്‍ റിപ്പബ്‌ളിക് ദിനാഘോഷത്തിന് തുടക്കമായി: രാജ്യമെങ്ങും റിപ്പബ്‌ളിക് ആഘോഷത്തിന്റെ നെറുകയില്‍

രാജ്യത്തിന്റെ അറുപത്തി ആറാം റിപ്പബ്‌ളിക് ദിനാഘോഷത്തിന് ഡല്‍ഹിയില്‍ തുടക്കമായി. സൈനിക ശക്തിയും സാംസ്‌കാരിക സാമൂഹിക പാരമ്പര്യവും വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടവും വിളിച്ചോതുന്ന രാജ്പഥിലെ പരേഡില്‍ വിവിധ സേനാംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഒരു അമേരിക്കന്‍ പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്‌ളിക് ദിന പരേഡില്‍ ഡല്‍ഹി കനത്ത സുരക്ഷയിലാണ്. ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
രാജ്പഥിലത്തെിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി സ്വീകരിച്ചു. ഔദ്യോഗിക അകമ്പടികളോടെ രാജ്പഥിലത്തെിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ത്രിവര്‍ണ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് റിപ്പബ്‌ളിക് ദിന പരേഡ് ആരംഭിച്ചു. രാഷ്ട്രപതി ഭവനില്‍ നിന്നും ആരംഭിച്ച സൈനിക പരേഡ് രാജ്പഥില്‍ കൂടി കടന്നുപോയി ചെങ്കോട്ടയിലാണ് അവസാനിക്കുക. കരനാവികവ്യോമ സേനകള്‍ പരേഡില്‍ പങ്കെടുക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























