രാജ്യം റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു: മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ അശോകചക്രം ഏറ്റുവാങ്ങി

അപ്രതീക്ഷിതമായി പെയ്ത ചാറ്റല്‍ മഴയോടെയാണ് അറുപത്തിയാറാമത് റിപ്പബ്‌ളിക് ദിനം ചടങ്ങുകള്‍ ആഘോഷിച്ചത്. ചാറ്റല്‍ മഴ ചടങ്ങുകളെ സാരമായി ബാധിച്ചു എ്ന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു മുഖ്യാതിഥി. പത്തു മണിയോടെ സ്വന്തം കാറായ ബീസ്റ്റിലാണ് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും ചടങ്ങ് നടക്കുന്ന രാജ്പഥിലെത്തിയത്. പിന്നാലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എത്തി. തുടര്‍ന്ന് അദ്ദേഹം പതാക ഉയര്‍ത്തി.
കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരചരമം പ്രാപിച്ച രാജ് പുത്താനെ റൈഫിള്‍സിലെ നായിക് നീരജ് കുമാര്‍ സിംഗിനും മേജര്‍ മുകുന്ദ് വരദരാജനും പ്രണബ് മുഖര്‍ജി അശോകചക്ര സമ്മാനിച്ചു. ഇരുവരുടെയും ഭാര്യമാരാണ് രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര ഏറ്റുവാങ്ങിയത്. രാജ്യത്തിന്റെ സ്ത്രീശക്തി വിളിച്ചോതുന്ന റിപബ്ലിക് ദിന പരേഡായിരുന്നു ഇത്തവണത്തെ പ്രത്യേകത. പരേഡില്‍ നാവികസേനയെ നയിച്ചത് മലയാളി ലഫ്.കമാന്‍ഡര്‍ പ്രിയ ജയകുമാറാണ്.
ബിഎസ്എഫ് ഭടന്മാരുടെ സാഹസിക മോട്ടോര്‍ സൈക്കിള്‍ പ്രകടനവും ചടങ്ങില്‍ അരങ്ങേറി. വ്യോമസേന വിമാനങ്ങളുടെ അഭ്യാസപ്രകടനവുമുണ്ടായിരുന്നു. മൂന്നും അതിലേറെയും വിമാനങ്ങള്‍ ചേര്‍ന്ന് ആകാശത്തു പല രൂപങ്ങള്‍ സൃഷ്ടിച്ചുള്ള പ്രകടനങ്ങള്‍ ആവേശത്തോടെയാണ് പങ്കെടുക്കാനെത്തിയവര്‍ വീക്ഷിച്ചത്. ദേശീയഗാനത്തിന് ശേഷം വിവിധ നിറങ്ങളിലുള്ള ബലൂണുകള്‍ ആകാശത്തേക്കുയര്‍ന്നതോടെ ചടങ്ങുകള്‍ക്ക് അവസാനമായി. അതിശക്തമായ സുരക്ഷയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ ഒരുക്കിയിരുന്നത്. 500ല്‍ അധികം യുഎസ് രഹസ്യ സൈനികരുള്‍പ്പെടെ 50,000ല്‍ അധികം സുരക്ഷാ സൈനികരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























