പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷമണന്‍ അന്തരിച്ചു

വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണ്‍(94) അന്തരിച്ചു. വൈകിട്ട് ഏഴുമണിയോടെ പൂണെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജനുവരി 17നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അര നൂറ്റാണ്ടോളം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ആര്‍.കെ. ലക്ഷ്മണ്‍. സാമൂഹിക പ്രതിബദ്ധതയോടെയുള്ള കാര്‍ട്ടൂണുകളായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ദ കോമണ്‍ മാന്‍ എന്ന കാര്‍ട്ടുണ്‍ കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു.
ആദ്യ ഭാര്യ : ഭരതനാട്യം നര്‍ത്തകിയും ചലച്ചിത്രനടിയുമായ കുമാരി കമല ലക്ഷ്മണ്‍. രണ്ടാം ഭാര്യയുടെ പേരും കമല എന്നുതന്നെ. കുട്ടികളുടെ പുസ്തകങ്ങള്‍ എഴുതിയിരുന്നു കമല ലക്ഷ്മണ്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























