കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ജനതയ്ക്ക് സമ്മാനിക്കുന്നതു്ദുരിതം; സാധാരണ ജീവിതത്തിലേക്ക് വരാൻ കശ്മീരികൾ കാത്തിരിപ്പ് തുടരുന്നു

ജമ്മു കശ്മീരില്‍ പ്രത്യേക പദവി റദ്ദാക്കിയശേഷം അവിടത്തെ ജനത അനുഭവിക്കുന്ന അവസ്ഥകൾ വളരെ കഷ്ടമാണ്. മൊബൈല്‍, ഇന്റർനെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ പുറം ലോകവുമായി ബന്ധപെടാൻ യാതൊരു വഴിയുമില്ലാതെ ബുദ്ധിമുട്ടുകയാണിവർ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രങ്ങളാണ് അവരെ അലട്ടുന്നത്. ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വേഗത്തിൽ കുറവു വരുമെന്ന പ്രതീക്ഷയിലാണ് കാശ്മീരികൾ. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലുള്ള ഫോണിലൂടെ മാത്രമാണ് അവര്‍ക്ക് കശ്മീരിനു പുറത്തുള്ളവരുമായി സംസാരിക്കാന്‍ സാധിക്കുന്നത്. ഈ ഫോണിനു മുന്നില്‍ നീണ്ട ക്യൂ ആണ് കാണാനാകുക..ഫോണ്‍ വിളിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കണം, സംസാരിച്ച് തീരും മുന്‍പ് അടുത്തയാളുടെ ഊഴമാകും. ഫോണ്‍ കിട്ടിക്കഴിഞ്ഞാല്‍ സംസാരിച്ച് കൊതി തീരും മുന്‍പാണ് അടുത്തയാൾ വരുന്നത്. അതിനാൽ കാത്തിരുന്ന് അവസരം കിട്ടിയാലും മിനിട്ടുകള്‍ കൊണ്ട് അത് അവസാനിക്കുന്നു. ബന്ധുക്കളുടെ മരണവിവരം പോലും അറിയുന്നത് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ്. നിയന്ത്രണങ്ങള്‍ക്ക് വൈകാതെ കുറവു വരുമെന്ന പ്രതീക്ഷയിലാണ് കശ്മീരികൾ. എന്നാലും എത്ര നാളുകള്‍ കൂടി ഈ അവസ്ഥയിൽ നിന്നും രക്ഷ നേടാൻ കാത്തിരിക്കണമെന്ന് പറയാനാകില്ല. നിയന്ത്രണങ്ങൾ മാറി പഴയതു പോലെ കശ്മീർ മാറുവാൻ കശ്മീരികൾ കാത്തിരിക്കുകയാണ്.
പുറമേയ്ക്ക് ശാന്തമെന്ന് തോന്നുമെങ്കിലും കശ്മീരിന്‍റെ ഉള്ളിൽ തീയാണെന്ന് അവിടെയുള്ളവർ തന്നെ വെളിപ്പെടുത്തുന്നുണ്ട് . കശ്മീരി ജനത സന്തോഷവാൻമാരാണെന്ന് പറയുന്നതെല്ലാം നുണയാണെന്നും ഞങ്ങൾക്ക് ഒരു സന്തോഷവുമില്ലെന്നും തങ്ങളുടെ ഫോൺ പ്രവർത്തിയ്ക്കുന്നില്ലെന്നും പരാതികൾ ഉയരുന്നു. വിലക്കുകൾ ഉള്ളതിനാൽ പഠനത്തിന് പോലും അവർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കോളേജുകളോ സ്കൂളുകളോ നേരാംവണ്ണം പ്രവർത്തിക്കുന്നില്ല. പൊതുഗതാഗത സംവിധാനങ്ങളും ഇപ്പോഴും പഴയ നിലയിലായിട്ടില്ല. ഇന്‍റർനെറ്റ് ഇല്ലാത്തതിനാൽ എന്താണ് നടക്കുന്നതെന്നു പോലും അവർക്കു അറിയാൻ കഴിയുന്നില്ല. അവരുടെ നേതാക്കളെവിടെയെന്നന്നോ സഹോദരൻമാർ എവിടെയെന്നോ അറിയില്ല. സൈന്യത്തിന്‍റെ കൈയിൽ തോക്കുകളുണ്ട്. അത് കൊണ്ട് തന്നെ സാധാരണക്കാരായ ജനങ്ങൾ ഭയത്തിലാണ്. സാധാരണ ജീവിതം പോലുമില്ലാതെ ഞങ്ങൾക്ക് വീട്ടിലിരുന്ന് ഭ്രാന്ത് പിടിക്കുകയാണ്. പത്ത് ദിവസമായി കശ്‌മീർ സാധാരണ നിലയിലേക്ക് തിരിച്ചു വന്നിട്ട് . ഇത്തരത്തിൽ നിരവധി പരാതികളാണ് കാശ്മീരിൽ നിന്നും ഉയരുന്നത്. എത്ര നാൾ കൂടി ഈ വിലക്കുകൾ തുടരുമെന്ന് അറിയില്ല കശ്‌മീരികൾക്ക്. ഏതായാലും പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരാൻ കശ്മീർ കാത്തിരിക്കുകയാണ്.
ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ് പറഞ്ഞിരുന്നു. സ്വാതന്ത്യ ദിനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെയാണ് ഇല്‍ത്തിജ ഇക്കാര്യം അറിയിച്ചത്.'രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും തട്ടിയെടുക്കുകയാണ്. സന്ദര്‍ശകരെ കാണാന്‍ പോലും അനുവദിക്കാതെ, വീടിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ ഞാന്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ് എന്ന് ഇല്‍ത്തിജ കത്തിലൂടെ തുറന്നു കാട്ടിയിരുന്നു .വീട്ടു തടവില്‍ കഴിയുന്ന ഇല്‍ത്തിജ നിലവിലെ സ്ഥിതിഗതികള്‍ അറിയിച്ച് ശബ്ദ സന്ദേശവും പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ പ്രതിരോധിക്കുന്നവരെ നേരിടാന്‍ കശ്മീരുമായി ആശയവിനിമയം നടത്താനുള്ള എല്ലാ മാര്‍ഗങ്ങളും നിര്‍ത്തലാക്കിയിരിക്കുകയാണ്. കുറ്റവാളിയെപ്പോലെ തടവിലാക്കപ്പെട്ട താന്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും എല്ലാ കശ്മീരികളെപ്പോലെ മരണ ഭയത്തിലാണ് താനുമെന്നും ശബ്ദസന്ദേശത്തില്‍ ഇല്‍ത്തിജ പറയുന്നു. വിലക്കുകൾ അവസാനിച്ചു കശ്മീർ പഴയത് പോലെയാകാൻ കാത്തിരിപ്പ് തുടരുകയാണ്.
https://www.facebook.com/Malayalivartha


























