കുടുംബത്തെ മുഴുവന്‍ വെടിവച്ച് കൊന്ന് യുവാവ് ആത്മഹത്യചെയ്തു

ബിസിനസ്സിലുണ്ടായ നഷ്ടം കാരണം കടക്കെണിയിലായ യുവാവ് ഗര്‍ഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ബെംഗളൂരുചാമരാജ് നഗറിലെ ഗുണ്ടല്‍പേട്ടിലാണ് സംഭവം. ഗുണ്ടല്‍പേട്ട് സ്വദേശിയായ ഓംപ്രകാശ്(38) ആണ് ഭാര്യ നിഖിത(30), മകന്‍ ആര്യ കൃഷ്ണ(4), അച്ഛന്‍ നാഗരാജ് ആചാര്യ(65), അമ്മ ഹേമ രാജു(60) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ബിസിനസ്സിലുണ്ടായ അവിചാരിതമായ നഷ്ടവും കടവുമാണ് ഓംപ്രകാശിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രിയാണ് കുടുംബവും സുഹൃത്തുക്കളുമായി ഓംപ്രകാശ്‌മൈസൂരുവില്‍നിന്ന് നിന്ന് ഗുണ്ടല്‍പ്പേട്ടിലേക്ക് പോയത്. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ഓംപ്രകാശും കുടുംബവും സമീപത്തുള്ള കൃഷിയിടത്തിലേക്ക് പോവുകയായിരുന്നു.
വീട്ടുകാരുടെയെല്ലാം ഓംപ്രകാശ് വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വന്തം വായില്‍ വെടിവെച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു.സംഭവസ്ഥലത്ത് ബലംപ്രയോഗംനടന്നതിന്റെ സൂചനകളൊന്നും ലഭിച്ചില്ലെന്നും വിശദമായ അന്വേഷണം തുടങ്ങിയതായും ചാമരാജ്‌നഗര്‍ പോലീസ് സൂപ്രണ്ട് എച്ച്.ഡി. ആനന്ദ കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























