പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു... 17 പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്ക്. കൊല്‍ക്കത്തയിലെ വിടോറിയ സൗത്ത് ഗേറ്റിനു സമീപത്തുവച്ചാണ് ഇവര്‍ക്ക് ഇടിമിന്നലേറ്റത്. പരിക്കേറ്റവരെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.
പരിക്കേറ്റവരില്‍ അഞ്ച് കുട്ടികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു. സുബൈര്‍ പാല്‍ ആണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.അതേസമയം, കനത്തമഴയെയും ഇടിമിന്നലിനെയും തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള വ്യോമ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തിലേക്കുള്ള നാല് വിമാനങ്ങളുടെ ലാന്റിംഗ് തടഞ്ഞു.
അടുത്ത 48 മണിക്കൂറില്‍ കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്ത ഇടി മിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























