ഇന്ത്യന്‍ സൈന്യം ജാഗ്രതയോടെ... നിയന്ത്രണരേഖയ്ക്കു സമീപം പാക്കിസ്ഥാന്‍ ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി

നിയന്ത്രണരേഖയ്ക്കു സമീപം പാക്കിസ്ഥാന്‍ ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. വ്യാഴാഴ്ചയും വെള്ളിയാഴ്ച രാത്രിയും പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ നടത്തിയ നുഴഞ്ഞു കയറ്റശ്രമമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഇന്ത്യയിലേക്ക് ഭീകരരെ തള്ളിവിടാനുള്ള പാക് സൈന്യത്തിന്റെ ശ്രമം വര്‍ധിച്ചുവരികയാണെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ആരോപിച്ചു. നീലാം വാലിക്ക് സമീപം കാളി ഘാട്ടിയില്‍ പാക്കിസ്ഥാന്‍ ഒരു ആശയവിനിമയ കേന്ദ്രം സജീവമാക്കിയിട്ടുണ്ട്. ഇതിലൂടെ ഭീകരര്‍ക്ക് അവരുടെ ഗൈഡുകളുമായി ആശയവിനിമയം നടത്താന്‍ പാക്കിസ്ഥാന്‍ സൈന്യം അനുവദിക്കുന്നുണ്ടെന്നും ഇന്ത്യ ആരോപിച്ചു.
പാക്കിസ്ഥാന്റെ പ്രകോപനപരമായ നടപടിമൂലം ഇന്ത്യന്‍ സൈന്യം ജാഗ്രതയിലാണെന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha


























