മൂന്നു സേനാമേധാവികള്‍ക്കും മേല്‍ സംയുക്ത മേധാവി ആര്.. നരേന്ദ്രമോദിയുടെ നിര്‍ണ്ണായക നീക്കം അറിയാനായി ഉറ്റുനോക്കി ലോക രാഷ്ട്രങ്ങള്‍, മൂന്നു സേനാ മേധാവികളുടെയും റാങ്കിലോ, അതല്ലെങ്കില്‍ ഒരു റാങ്ക് മുകളിലോ ഉള്ള സൈനികോദ്യോഗസ്ഥനായിരിക്കും സംയുക്തമേധാവിയായി രംഗത്തെത്തുക

മോദിയുടെ സര്‍വ്വ സൈന്യാധിപന്‍. മൂന്നു സേനകളുടെയും തലവന്‍, ഏതു സേനയില്‍നിന്നും യൂണിറ്റിനെ ആവശ്യാനുസരണം അടര്‍ത്തിയെടുത്ത് ദൗത്യത്തിനയയ്ക്കാന്‍ അധികാരമുള്ള സൂപ്പര്‍ ജനറല്‍. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെകുറിച്ച് പലതരത്തിലാണ് സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രചരിക്കുന്നത്. എന്നാല്‍ കേട്ടതൊന്നുമല്ല ശരി. യഥാര്‍ഥത്തില്‍ സിഡിഎസ് എന്നാല്‍. മൂന്നു സേനാ മേധാവികളുടെയും റാങ്കിലോ, അതല്ലെങ്കില്‍ ഒരു റാങ്ക് മുകളിലോ ഉള്ള സൈനികോദ്യോഗസ്ഥനായിരിക്കും സിഡിഎസ് എന്നത്. എന്നാല്‍ അദ്ദേഹത്തിനു സൈനിക ഓപ്പറേഷനുകളുടെ കാര്യത്തില്‍ കമാന്‍ഡിങ് അധികാരം ഉണ്ടാവില്ല എന്നുള്ളത് വസ്തുതമാത്രമാണ്. സേനാമേധാവികളുടെ മേലെയെന്നല്ല, ഒരു ജവാന്റെ മേല്‍ പോലും ഓപ്പറേഷനല്‍ അദേഹത്തിന് അധികാരമുണ്ടാവില്ല.
1999ലെ കാര്‍ഗില്‍ യുദ്ധം കഴിഞ്ഞപ്പോള്‍ കെ.സുബ്രഹ്മണ്യം തലവനായ വിദഗ്ധസമിതിയും ആ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ഉപപ്രധാനമന്ത്രി എല്‍.കെ.അഡ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാസമിതിയും ആവശ്യപ്പെട്ട കാര്യമാണിത്. 2011ല്‍ നരേഷ് ചന്ദ്ര സമിതിയും തുടര്‍ന്ന് ലഫ്റ്റനന്റ് ജനറല്‍ ഷേക്കത്കര്‍ സമിതിയും ശക്തമായി മുന്നോട്ടുവച്ച സൈനിക പരിഷ്‌കാരംകൂടിയാണിത്. നിലവില്‍ മൂന്നു സേനാ മേധാവികളും കരസേനയ്ക്ക് ജനറല്‍, നാവികസേനയ്ക്ക് അഡ്മിറല്‍, വ്യോമസേനയ്ക്ക് എയര്‍ ചീഫ് മാര്‍ഷല്‍ ഫോര്‍ സ്റ്റാര്‍ ഓഫിസര്‍മാരാണ്. അവരുടെ കാറിന്റെ നമ്പര്‍പ്ലേറ്റിനു മുകളിലും യൂണിഫോം കോളറിന്റെ അറ്റത്തും നാലു നക്ഷത്രങ്ങള്‍ വീതമുണ്ടാവും. സൈന്യത്തിലെ റാങ്ക് ഘടന അനുസരിച്ച് ഇവര്‍ക്കു മുകളില്‍ ഓരോ പഞ്ചനക്ഷത്ര റാങ്കുകളുണ്ട് കരസേനയ്ക്ക് ഫീല്‍ഡ് മാര്‍ഷല്‍, നാവികസേനയ്ക്ക് അഡ്മിറല്‍ ഓഫ് ദ് ഫ്‌ലീറ്റ്, വ്യോമസേനയ്ക്ക് മാര്‍ഷല്‍ ഓഫ് ദി എയര്‍ ഫോഴ്‌സ്. ഈ റാങ്കുകള്‍ പല വിദേശ സേനകളിലുമുണ്ടെങ്കിലും, ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ നിലവിലില്ല. ഈ പഞ്ചനക്ഷത്ര റാങ്കിലേതെങ്കിലും വഹിക്കുന്ന വ്യക്തിയാവും സിഡിഎസ് എന്ന രീതിയിലാണ് പലരും വ്യാഖ്യാനിക്കുന്നത്. എന്നാല്‍, സിഡിഎസ് വേണമെന്നാവശ്യപ്പെട്ട മിക്ക സമിതികളും അതല്ല ആവശ്യപ്പെട്ടത്. 3 സേനാ മേധാവികളുടെയും തുല്യ റാങ്കിലുള്ള നാലാമതൊരു ഉദ്യോഗസ്ഥന്‍ ആവശ്യമാണെന്നു മാത്രമാണു നിര്‍ദേശം. നടപ്പാകാന്‍ സാധ്യതയും ഇതുതന്നെ.
സേനാമേധാവികള്‍ക്കു പ്രധാനമായി രണ്ട് അധികാരങ്ങളാണുള്ളത്. ഒന്ന് സൈന്യത്തിന്റെ ഓപ്പറേഷനല്‍ കമാന്‍ഡര്‍. രണ്ട് യുദ്ധതന്ത്ര സിദ്ധാന്തങ്ങളും ദീര്‍ഘകാല ആയുധാവശ്യങ്ങളും തീരുമാനിച്ച് ഭരണകൂടത്തെ ഉപദേശിക്കുന്ന വ്യക്തി. ഈ ഉപദേശം നല്‍കുക നേരിട്ടല്ല. പ്രതിരോധ സെക്രട്ടറി, പ്രതിരോധമന്ത്രി തുടങ്ങിയവരിലൂടെയാണെന്നതും എടുത്തുപറയേണ്ടതുണ്ട്. പലപ്പോഴും ഉപദേശം സിവില്‍ ബ്യൂറോക്രസിയുടെ താല്‍പര്യമനുസരിച്ചു വളഞ്ഞും തിരിഞ്ഞുമാണ് ഭരണകൂടത്തിനു ലഭിക്കുന്നത്. പകരം, ഉന്നത സൈനിക ഉദ്യോഗസ്ഥന്‍തന്നെ മൂന്നു സേനകളുടെയും ആവശ്യങ്ങള്‍ ആരാഞ്ഞ്, അവ തന്റെ വിദഗ്ധ സ്റ്റാഫ് സമിതികളുടെ സഹായത്തോടെ പഠിച്ച് ഭരണകൂടത്തെ നേരിട്ടു ധരിപ്പിക്കുന്ന സംവിധാനമാണു വിഭാവനം ചെയ്യുന്നത്. ഓപ്പറേഷനല്‍ കമാന്‍ഡ് ചുമതലയും ആസൂത്രണ ചുമതലയും ഒരേ മേധാവിയില്‍ നിക്ഷിപ്തമായിരിക്കുന്നതാണ്, പലപ്പോഴും സുരക്ഷാകാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഒരുക്കങ്ങള്‍ നടത്താനാകാതെ പോകുന്നതിനു കാരണമായി പറയപ്പെടുന്നത്
https://www.facebook.com/Malayalivartha


























