നാവിഗേഷന്‍ ചാര്‍ട്ട് എടുക്കാന്‍ മറന്നു.... ഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പറന്ന ഗോ എയര്‍ വിമാനം തിരിച്ചിറക്കി

നാവിഗേഷന്‍ ചാര്‍ട്ട് എടുക്കാന്‍ മറന്നു പോയതിനാല്‍ ഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പറന്ന ഗോ എയര്‍ വിമാനം തിരിച്ചിറക്കി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 146 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ 7.15 ന് പറന്ന വിമാനം രണ്ടര മണിക്കൂറിനുശേഷം ഒമ്പതരയോടെ തിരിച്ച് ഡല്‍ഹിയില്‍ ഇറക്കുകയായിരുന്നു.
ബാങ്കോക്കിലേക്കുള്ള യഥാര്‍ഥ വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനാല്‍ പകരം പുതിയ വിമാനം തയാറാക്കിയിരുന്നു. ഈ വിമാനമാണ് നാവിഗേഷന്‍ ചാര്‍ട്ടില്ലാതെ പറന്നത്. അടുത്തിടെ ഗോ എയറിന് ലഭിച്ച ഈ വിമാനം ഇന്ത്യയ്ക്കുള്ളിലെ പ്രാദേശിക പാതകളില്‍ മാത്രം സര്‍വീസ് നടത്തിയിരുന്നതാണ്.
ഇതിനാല്‍ നാവിഗേഷന്‍ ചാര്‍ട്ട് പുതുക്കിയിരുന്നില്ല. തിരിച്ചറിക്കിയ വിമാനം പിന്നീട് ഉച്ചയ്ക്ക് ശേഷം വീണ്ടും പുറപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഗോഎയര്‍ വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha


























