ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാഗത്വത്തെ യുഎസ് പിന്തുണയ്ക്കുമെന്ന് ഒബാമ

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാഗത്വത്തെ യുഎസ് പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഇന്ത്യയ്ക്കും യുഎസിനും ഇടയില്‍ സമാനതകളില്ലാത്ത സൗഹൃദമാണ് നിലനില്‍ക്കുന്നതെന്നും ഒബാമ പറഞ്ഞു. ഡല്‍ഹിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളുമായി സംവദിക്കുകയായിരുന്നു ഒബാമ. ഇന്ത്യയ്ക്കും യുഎസിനും ദൃഢമായ പങ്കാളിത്തം സാധ്യമാണ്. ഡല്‍ഹി സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തില്‍ പുതിയ അധ്യായം തുറന്നിരിക്കുന്നു. ഇരുരാജ്യങ്ങളും ഒരുമിച്ചു നിന്നാല്‍ ലോകം കൂടുതല്‍ മികച്ചതാകുമെന്നും ഒബാമ പറഞ്ഞു.
ഇന്ത്യയിലെ യുവജനങ്ങളും അവരുടെ ആദര്‍ശങ്ങളും കൂടുതല്‍ ഊര്‍ജവും പ്രതീക്ഷയും നല്‍കുന്നു. ദാരിദ്ര്യനിര്‍മാജനത്തില്‍ ഇന്ത്യ ലോകത്തിനാകെ മാതൃകയാണ്. ആണവവിമുക്തമായ ലോകമാകണം എല്ലാവരുടെയും അന്തിമ ലക്ഷ്യം. അടിസ്ഥാന സൗകര്യവികസനത്തിലും ആരോഗ്യമേഖലയിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനാവും. ഭീകരപ്രവര്‍ത്തനത്തെ യോജിച്ച് നേരിടും. ഇന്ത്യ അമേരിക്കയുടെ ഉറ്റപങ്കാളിയാണ്. ആണവകരാറിലൂടെ ഇന്ത്യയെ യുഎസിന് സഹായിക്കാന്‍ കഴിയും. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത് ബഹുമതിയാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യയുടെയും യുഎസിന്റെയും ചങ്ങാത്തത്തിന് അടിസ്ഥാനം ജനാധിപത്യമാണ്. മധ്യവര്‍ഗത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മ ഇന്ത്യയിലാണ്. രണ്ടു സംസ്‌കാരങ്ങളെങ്കിലും ഇരു രാജ്യങ്ങളും പിന്തുടരുന്നത് ഒരേ മൂല്യങ്ങളാണ്. ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രിയായത് ഇന്ത്യയുടെ മഹത്വം. കേരളം മുതല്‍ ഗംഗയുടെ തീരം വരെ ഇന്ത്യയുടെ ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തുന്നതിന് പങ്കാളികളാകാന്‍ യുഎസ് തയാറാണ്. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് യാഥാര്‍ഥ്യമാക്കാന്‍ യുഎസ് സഹായിക്കും.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കണം. ഇന്ത്യയ്ക്ക് ഒരു പരിധി വരെ ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞു. മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യയ്ക്കു കഴിയും. മനുഷ്യക്കടത്തിനെതിരെയും മറ്റും ഇരു രാജ്യങ്ങള്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























