ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ മരിച്ചു

എന്തും സാഹസികതയും ഫോട്ടോയാക്കി ഫെയ്‌സ്ബുക്കിലിട്ട് കയ്യടി നേടുന്നവരാണ് ഇന്നത്തെ യുവത്വം. അതിസാഹസികതയില്‍ ചിലപ്പോള്‍ അപകടവും സംഭവിക്കാറുണ്ട്.
ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സാഹസികമായി സെല്‍ഫിയെടുത്ത് ഫെയ്‌സ്ബുക്കിലിടാന്‍ ശ്രമിച്ച ശ്രമിച്ച മൂന്ന് യുവാക്കള്‍ ട്രെയിന്‍ കയറി മരിച്ചു. തിങ്കളാഴ്ച രാവിലെ 9.30ന് കോശികലയ്ക്കടുത്തുള്ള മദുര റെയില്‍വേ ട്രായ്ക്കിലാണ് സംഭവം. മൊറാദാബാദ് സ്വദേശി യാക്കൂബ്, ഫരീദാബാദ് സ്വദേശി ഇഖ്ബാല്‍, ന്യൂഡല്‍ഹി സ്വദേശി അഫ്‌സല്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അനീഷ് അത്ഭുതകരമായി രക്ഷപെട്ടു.
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ആഗ്രയില്‍ ടാജ് മഹാള്‍ കാണാനായി പോയതായിരുന്നു നാലംഗസംഘം. ഫേസ്ബുക്കിലിടാന്‍ സാഹസികമായി ട്രെയിനിന് മുന്നില്‍ നിന്നും സെല്‍ഫി എടുക്കാമെന്ന് ഇവര്‍ തീരുമാനിച്ചു. ഇതിനായി റെയില്‍പാളത്തിന് സമീപം തങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തുകയായിരുന്നു. എന്നാല്‍ ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ പാളത്തില്‍ നിന്നും മാറാനുള്ള സമയം ഇവര്‍ക്ക് ലഭിച്ചില്ല. അതിവേഗത്തിലെത്തിയ ട്രെയിന്‍ മൂവരേയും ഇടിച്ചു തെറിപ്പിച്ചു. മരിച്ചവരെല്ലാം ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയ്ക്ക് പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ്.
ഇതിനു മുമ്പ് ഫെയിസ് ബുക്കിലിടാനായി അത്മഹത്യ അനുകരിച്ച വിദ്യാര്‍ഥി മരിച്ചിരുന്നു. ഇത്തരം സാഹസങ്ങളില്‍ നിരവധി പേരാണ് മരിക്കുന്നതെന്ന് റിപ്പോട്ടുകള്‍ പറയുന്നു. സഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























