തെലുങ്കാനയിലെ വാഹനാപകടത്തില്‍ മലായാളിയടക്കം ഏഴുപേര്‍ മരിച്ചു

തെലുങ്കാനയില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം ഏഴ് പേര്‍ മരിച്ചു. മാഹാബുബ്‌നഗര്‍ ജില്ലയിലെ കൊമ്മീറെഡ്ഡിപ്പള്ളി ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലേക്ക് പോയ ടവേരയുടെ നിയന്ത്രണം വിട്ട് റോഡിലുള്ള ഡിവൈഡറിലിടിച്ച് എതിര്‍വഴിയിലൂടെ വരികയായിരുന്ന ഇന്നോവയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ടവേരയിലുണ്ടായിരുന്ന ആറ് പേരും ഇന്നോവയിലെ ഒരു യാത്രക്കാരനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. തിരുപ്പതി ദര്‍ശനത്തിന് ശേഷം മഹാരാഷ്ട്രയിലെ വീടുകളിലേക്ക് പോയവരാണ് മരിച്ചത്. കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു ഇന്നോവ. അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങള്‍ക്കും വളരെയധികം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മരിച്ച ആരുടേയും മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കൊത്തകോട്ട ഇന്‍സ്‌പെക്ടര്‍ ഡി.കിഷനും അഡ്യ്ക്കല്‍ എസ്.ഐ എം. വെങ്കടേശ്വരലുവും ഉടന്‍ തന്നെ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് മഹാബുബ്‌നഗറിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























