കല്‍ക്കരി അഴിമതി: സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍

കല്‍ക്കരി അഴിമതിക്കേസില്‍ സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരാഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവര്‍ക്കെതിരായ കേസിലാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശ മറികടന്ന് 2005 ല്‍ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചുവെന്നാണ് കേസ്. പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് 27 ന് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കല്‍ക്കരിപ്പാടം ലൈസന്‍സ് അനുവദിച്ചതുവഴി 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി നേരത്തെ സിഎജി കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























