Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

ഭൂട്ടാൻ റോയൽ യുണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി തിമ്പുവിൽ നടത്തിയ കൂടിക്കാഴ്ചയിൽ കഠിനാധ്വാനത്തിലൂടെ ഭൂട്ടാനെ അത്യുന്നതങ്ങളിലെത്തിക്കാൻ വിദ്യാർഥികളോട് നരേന്ദ്ര മോദി ആഹ്വാനം ചെയ്തു ..യുവത്വമുള്ളപ്പോഴല്ലാതെ നല്ലൊരു സമയം വേറെയില്ല. കഠിനാധ്വാനത്തിലൂടെ ഭൂട്ടാൻ ഉയരങ്ങളിലെത്തുമ്പോൾ 1.3 ബില്യൻ വരുന്ന ഇന്ത്യൻ ജനത വെറുതെ നോക്കി നിൽക്കില്ല. സന്തോഷവും അഭിമാനവും കൊണ്ട് അവർ നിങ്ങളെ പ്രോൽസാഹിപ്പിക്കും. അവർ‌ നിങ്ങളോടൊപ്പമുണ്ടാകും, നിങ്ങളുമായി പങ്കുവയ്ക്കും, നിങ്ങളിൽനിന്നു പഠിക്കും– മോഡി പറഞ്ഞു

18 AUGUST 2019 03:37 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാൻ സന്ദർശനത്തിൽ ഇന്ത്യയും ഭൂട്ടാനും പത്തുകരാറുകളിൽ ഒപ്പുവെച്ചു. ദ്വിദിന സന്ദർശനത്തിനായി ശനിയാഴ്ചയാണ് മോദി ഭൂട്ടാനിലെത്തിയത് .. ഇന്ത്യയുടെ സഹായത്തോടെ ഭൂട്ടാനിൽ ആരംഭിച്ച ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മോഡി നിർവഹിച്ചു.. ഈ രംഗത്ത് ഇന്ത്യ– ഭൂട്ടാൻ സഹകരണം അ‍ഞ്ചാം ദശകത്തിലേക്കു പ്രവേശിക്കുന്നതിന്റെ സ്മരണയ്ക്കായി ഭൂട്ടാൻ സർക്കാർ ഇറക്കുന്ന സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി .

റുപേ കാർഡ്, കറൻസി വിനിമയം, ശാസ്ത്ര , വിദ്യാഭ്യാസ മേഖലകളിലെ സഹകരണവും മോദി വാഗ്ദാനം ചെയ്തു. പഞ്ചവത്സര പദ്ധതികളിലൂടെ ഭൂട്ടാന് നൽകുന്ന സഹായം തുടരാനും ധാരണയായി. സന്ദർശനത്തിനിടെ ഭൂട്ടാനിൽ ഏഴുകോടി ചെലവിട്ട് ഐഎസ്ആർഒ നിർമ്മിച്ച ഗ്രൗണ്ട് സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ഭൂട്ടാന് പ്രത്യേക സ്ഥാനമാണ് ഉള്ളതെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പാചക വാതകം മുതൽ ബഹിരാകാശവിഷയങ്ങളിൽ ഉൾപ്പടെ ഭൂട്ടാന് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാൻ സന്ദർശനത്തിന്റെ മുഖ്യ ലക്‌ഷ്യം

ഭൂട്ടാൻ റോയൽ യുണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി തിമ്പുവിൽ നടത്തിയ കൂടിക്കാഴ്ചയിൽ കഠിനാധ്വാനത്തിലൂടെ ഭൂട്ടാനെ അത്യുന്നതങ്ങളിലെത്തിക്കാൻ വിദ്യാർഥികളോട് നരേന്ദ്ര മോദി ആഹ്വാനം ചെയ്തു ..യുവത്വമുള്ളപ്പോഴല്ലാതെ നല്ലൊരു സമയം വേറെയില്ല. കഠിനാധ്വാനത്തിലൂടെ ഭൂട്ടാൻ ഉയരങ്ങളിലെത്തുമ്പോൾ 1.3 ബില്യൻ വരുന്ന ഇന്ത്യൻ ജനത വെറുതെ നോക്കി നിൽക്കില്ല. സന്തോഷവും അഭിമാനവും കൊണ്ട് അവർ നിങ്ങളെ പ്രോൽസാഹിപ്പിക്കും. അവർ‌ നിങ്ങളോടൊപ്പമുണ്ടാകും, നിങ്ങളുമായി പങ്കുവയ്ക്കും, നിങ്ങളിൽനിന്നു പഠിക്കും– മോഡി പറഞ്ഞു

ഇതുവരെയില്ലാത്തവിധം ലോകം ഇന്ന് അവസരങ്ങൾ നൽകുന്നുണ്ട്. അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കു കഴിവുണ്ട്. വരാനിരിക്കുന്ന തലമുറകളിലും അതു സ്വാധീനം ചെലുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തമായി കൃത്രിമ ഉപഗ്രഹം എന്ന നേട്ടത്തിന്റെ പാതയിലാണ് ഭൂട്ടാൻ. ഭൂട്ടാനിലെ യുവശാസ്ത്രജ്ഞർ ഉപഗ്രഹ നിർമാണത്തിനും വിക്ഷേപണത്തിനും ഇന്ത്യയിലേക്കു വരുന്നതിൽ ഏറെ സന്തോഷമേയുള്ളു. കുറച്ചുനാളുകൾ കഴിഞ്ഞാൽ നിങ്ങൾ ശാസ്ത്രജ്ഞരും എൻജിനീയർമാരുമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്– മോദി പറഞ്ഞു

ഭയത്തെ മറികടക്കുന്നതിനും യുവാക്കൾക്കു പ്രധാനമന്ത്രി ഉപദേശം നൽകി. മോദിയുടെ പുസ്തകമായ ‘എക്സാം വാരിയേഴ്സ്’ലെ ഭാഗങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എന്റെ പുസ്തകത്തിൽ ബുദ്ധന്റെ തത്വങ്ങള്‍ ഏറെ സ്വാധീനം ചെലുത്തി. ഭയത്തെ മറികടക്കുന്നത്, ഏകത്വം, പ്രകൃതി മാതാവ് തുടങ്ങിയ ആശയങ്ങളുടെ പ്രധാന്യമാണ് അതിലുള്ളതെന്നും മോദി വിദ്യാർഥികളോടു പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം ഇതു രണ്ടാം തവണയാണ് മോദി ഭൂട്ടാൻ സന്ദർശിക്കുന്നത്.

ഇന്നലെ രാവിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടായ് ത്ഷേറിംഗ് ആണ് സ്വീകരിച്ചത് ..എയർപോർട്ടിൽ ഗാർ‌ഡ് ഒഫ് ഓണർ സ്വീകരിച്ചു നടന്നു നീങ്ങിയ മോദിയെ വിമാനത്താവളത്തിൽ നിന്നും ആനയിക്കാൻ ഇരുവശങ്ങളിലും ഭൂട്ടാനിലെ ജനങ്ങൾ ഇന്ത്യയുടെയും ഭൂട്ടാന്റെയും പതാകകൾ വീശിയാണ് കാത്തുനിന്നത്

ഭൂട്ടാനുമായി സൗഹൃദത്തിനു ശ്രമിക്കുന്ന ചൈനക്ക് തടയിടാനും കൂടിയാണ് മോദിയുടെ ഈ സന്ദർശനം .. കാരണം ഭൂട്ടാനുമായി ബന്ധം ഉറപ്പിക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് മോദി ഭൂട്ടാൻ സന്ദർശിക്കുന്നത്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഹൈഡ്രോ പവർ മേഖലയിൽ ഇടപെടൽ നടത്താനാണ് ചൈന താത്പര്യപ്പെടുന്നത്. മേഖലയിൽ ചൈനയും പാകിസ്ഥാനും ചേർന്ന് നടത്തുന്ന നീക്കങ്ങൾക്കിടയിലാണ് സൗഹൃദം വിശാലമാക്കാൻ ഇന്ത്യ ശ്രമിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (43 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (55 minutes ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (1 hour ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (9 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (9 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (10 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (10 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (10 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (13 hours ago)

Malayali Vartha Recommends