തമിഴ് ബിഗ്‌ബോസിൽ നാടകീയ രംഗങ്ങളുടെ പെരുമഴ ...നടി മധുമിത കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു!...തുടർന്ന് നടിയെ ഷോയിൽ നിന്നും പുറത്താക്കി..തമിഴിൽ സീസണ്‍ ഒന്നിനെ ഹിറ്റാക്കിയതും ബിഗ് ബോസ് വീട്ടിനുള്ളില്‍ നടന്ന പ്രണയവും ആത്മഹത്യ ശ്രമവും ആയിരുന്നു. കേരളത്തിൽ ബിഗ്‌ബോസ് ഷോ ക്കിടയിൽ പേർളി ശ്രീനിഷ് പ്രണയം തുടങ്ങി..എന്നാൽ ദുരവസ്ഥകളിലേക്കൊന്നും പോകാതെ കേരളത്തിലെ കഥ ശുഭ പര്യവസായിയായി

ബിഗ് ബോസ് ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും റേറ്റിംഗുള്ള റിയാലിറ്റി ഷോ ആണ്...തമിഴില്‍ ബിഗ്‌ബോസ് വമ്പൻ ഹിറ്റായതിനെത്തുടർന്ന് കേരളത്തിലും ബിഗ്‌ബോസ് ഷോ ആദ്യ ഘട്ടം നടന്നിരുന്നു.. തമിഴിൽ സീസണ്‍ ഒന്ന് വാര്‍ത്തകളില്‍ നിറഞ്ഞത് ബിഗ് ബോസ് വീട്ടിനുള്ളില്‍ നടന്ന പ്രണയവും ആത്മഹത്യ ശ്രമവും കാരണമായിരുന്നു. നടി ഓവിയ ആയിരുന്നു അന്ന് പ്രശ്‌നമുണ്ടാക്കിയത്..കേരളത്തിൽ ബിഗ്‌ബോസ് ഷോ ക്കിടെയാണ് പേർളി ശ്രീനിഷ് പ്രണയം തുടങ്ങിയത് ..എന്നാൽ ദുരവസ്ഥകളിലേക്കൊന്നും പോകാതെ കേരളത്തിലെ കഥ ശുഭ പര്യവസായിയായി
കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് തമിഴ് മൂന്നാം സീസണ്‍ ആണിപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. മത്സരം ആരംഭിച്ച് പകുതിയോട് അടുക്കുമ്പോള്‍ ഒരു മത്സരാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുകയാണ്. കമല്‍ഹാസന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി
തമിഴ് ബിഗ് ബോസിന്റെ പ്രധാന ആകർഷണം കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്നു എന്നതായിരുന്നു . മൂന്നാം ഘട്ടത്തിലും മാറ്റമില്ലാതെ കമല്‍ഹാസന്‍ തന്നെ അവതാരകനായിട്ടെത്തി..എന്നാൽ ഇപ്പോൾ ബിഗ്‌ബോസിൽ നിറഞ്ഞു നിൽക്കുന്നത് പ്രശ്നങ്ങളും വിമർശനങ്ങളുമാണ്
മത്സരാര്‍ത്ഥികളുടെ പേരിലുള്ള കേസുകൾ കാരണം ആദ്യ ആഴ്ചകളില്‍ തന്നെ ഹൗസിനുള്ളില്‍ തമിഴ്‌നാട് പോലീസും തെലുങ്ക് പോലീസുമെല്ലാം കേറി ഇറങ്ങി. പോലീസ് അന്വേഷിച്ചെത്തിയവരെല്ലാം ഹൗസിന് പുറത്താവുകയും ചെയ്തു.
മത്സരാര്‍ഥികള്‍ തമ്മില്‍ വാക്ക് തര്‍ക്കവും വഴക്കുകളുംആണ് ഇപ്പോഴത്തെ പ്രധാന വിഷയം . എന്നാല്‍ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് ബിഗ് ബോസിനുള്ളില്‍ ആത്മഹത്യ ശ്രമം നടന്നതായി വാര്‍ത്തകള്‍ വന്നത്.
നടി മധുമിതയാണ് കൈ മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. ഇതോടെ നടിയെ ഷോ യില്‍ നിന്നും പുറത്താക്കി. സഹ മത്സരാര്‍ഥികളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു താരം ആത്മഹത്യക്കൊരുങ്ങിയത്. മധുമിതയുടെ പ്രവര്‍ത്തിയില്‍ താന്‍ ഏറെ നിരാശനാണെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. സ്വയം മുറിവേല്‍പ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് മുന്നില്‍ കാണിക്കുന്ന മോശം മാതൃകയാണെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു.
ഈ സീസണിലെ ഏറെ വിജയസാധ്യത ഉണ്ടായിരുന്ന മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മധുമിത. എലിമിനേഷനിലൂടെ പുറത്ത് പോയ വനിതാ വിജയകുമാര്‍ തിരികെ എത്തിയതിനു പുറകെ വൈൽഡ് കാര്‍ഡ് എന്‍ട്രിയിലൂടെ നടി കസ്തൂരിയും കൂടി എത്തിയതോടെ പ്രശ്‌നങ്ങള്‍ വീണ്ടും വഷളായി തുടങ്ങി. ഇതുവരെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡുകള്‍ കണ്ട ഇരുവരും മറ്റ് മത്സരാര്‍ഥികളോട് അതേ കുറിച്ച് സംസാരിക്കുകയും പ്രകോപിക്കുകയും ചെയ്തിരുന്നു.
ആണ്‍ മത്സരാര്‍ഥികള്‍ പെണ്ണുങ്ങളെ ഉപയോഗിക്കുകയാണെന്ന് മധുമിതയോട് വനിത പറഞ്ഞത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി
പിന്നാലെ കെവിന്‍, മുഗിന്‍, ദര്‍ശന്‍, സാന്‍ഡി, ലോസ്‌ലിയ, എന്നിവരുമായി മധുമിത തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒരു ദിവസം നീണ്ട് നിന്ന തര്‍ക്കത്തിനൊടുവില്‍ മധുമിത ക്യാപ്റ്റന്‍ ടാസ്‌ക് വിജയിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ മധുമിതയെ ഷോ യില്‍ നിന്ന് പുറത്തായി . വനിത വിജയകുമാര്‍ ആണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. അഭിരാമി വെങ്കട്ട്ചലം, ചേരന്‍, കെവിന്‍, ലോസ്ലിയ, വനിത വിജയകുമാര്‍, ഫാത്തിമ ബാബു, തുടങ്ങി പ്രേക്ഷകര്‍ക്ക് സുപരിചിതരായ നിരവധി താരങ്ങളായിരുന്നു ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയത്.
https://www.facebook.com/Malayalivartha