ദാമ്പത്യത്തിൽ കയ്പുണ്ടാക്കി ലഡു; ഭാര്യ കഴിക്കാൻ തരുന്നത് ലഡു; വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ; കാരണം ഇത്

ലഡു എല്ലാവർക്കും ഇഷ്ടമാണ്. സന്തോഷ വേളകളിലും വിജയ നിമിഷങ്ങളിലും നാം ലഡു വിതരണം ചെയ്യാറുണ്ട്. ലഡു വില്ലനാകുന്നത് പ്രമേഹ രോഗികൾക്ക് മാത്രമാണ്. എന്നാൽ വിവാഹ ജീവിതത്തിലും ലഡു വില്ലനായിരിക്കുകയാണ്. ഭാര്യ എപ്പോഴും ലഡ്ഡു കഴിക്കാന്‍ തരുന്ന എന്ന പരാതിയുമായി ഒരു യുവാവ്. ഇത് കാരണം വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണ് ഇരുവരും. വിവാഹബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവുമായി യുവാവ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവാവ് കുടുംബകോടതിയിൽ വിവാഹ മോചനം ആവശ്യപ്പെട്ട് വന്നപ്പോഴായിരുന്നു സംഭവം പുറത്തു വന്നത്. "രാവിലെയും വൈകുന്നേരവും നാല് ലഡ്ഡു വീതമാണ് ഭാര്യ കഴിക്കാനായി തരുന്നത്. മറ്റൊന്നും കഴിക്കാന്‍ സമ്മതിക്കുന്നുമില്ല. ഏതോ വ്യാജ മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണിങ്ങനെ ചെയ്യുന്നത്". സഹികെട്ടാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും യുവാവ് കുടംബകോടതിയില്‍ പറഞ്ഞു. പത്തുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും മൂന്നു കുട്ടികളുണ്ട്.അതേ സമയം ലഡ്ഡു ഭര്‍ത്താവിന് ആരോഗ്യം നല്‍കുമെന്നാണ് യുവതിയുടെ പ്രതികരണമെന്നും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നില്ലെന്നും കോടതി നിയോഗിച്ച കൗണ്‍സിലര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























